ഗോവ: നരേന്ദ്രമോഡി മന്ത്രിസഭയിലെ പ്രതിരോധമന്ത്രി മനോഹര്‍പരീക്കര്‍ ഗോവന്‍ മുഖ്യമന്ത്രിയായേക്കും. 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന വാദവുമായി പരീക്കര്‍ ഗവര്‍ണറെ സമീപിച്ചു. 18 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ്സായിരുന്നു സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. ഗോവന്‍ഫോര്‍വേഡിന്റെ പിന്തുണയോടെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ രുപീകരിക്കാനിരിക്കെയാണ് ബി.ജെ.പി യുടെ അപ്രതീക്ഷിത നീക്കം. പരീക്കര്‍ പ്രതിരോധ മന്ത്രിസ്്ഥാനം രാജിവെച്ചു.