ന്യൂഡല്‍ഹി: പഴയ 500, 1000 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാനുള്ള സമയ പരിധി ഇന്ന് കൂടി മാത്രം. ഇന്ന് 12 വരെയേ പണം മാറ്റിയെടുക്കാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ അസാധുവായ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് തടസമില്ല.

ഡിസംബര്‍ മൂന്നു മുതല്‍ 15വരെ പഴയ നോട്ടുപയോഗിച്ച് വൈദ്യുതി, വെള്ളം ബില്ലുകള്‍ അടക്കാമെന്നും  ടോള്‍ ഒടുക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.