ന്യൂഡല്‍ഹി: പ്രണയബന്ധം തുടരാതിരിക്കാന്‍ പൂജാരിയും ഭാര്യയും ചേര്‍ന്ന് ഭാര്യാ കാമുകനെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചു. ഗാന്ധി നഗര്‍ പ്രാചീന്‍ ശിവക്ഷേത്രത്തിലെ പുരോഹിതനായ ലഗാന്‍ ദുബേയും ഭാര്യയുമാണ് കൃത്യം നടത്തിയത്. മഥുര സ്വദേശിയായ ചന്ദ്രശേഖറാണ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് മുകളില്‍ നിന്ന് തീയും ദുര്‍ഗന്ധവും ശ്രദ്ധയില്‍ പെട്ട അയല്‍വാസി സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മഥുരയിലുള്ള ഭാര്യയെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്ന ശേഷം പുജാരി കാമുകനെ വിളി ച്ചു വരുത്തിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.