Connect with us

Culture

പൊന്നു കായ്ക്കുന്ന മരം വെട്ടി മുലായം; നേട്ടം ആര്‍ക്ക്…?

Published

on

ലക്‌നോ: യു.പി മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ യുവ മുഖവുമായ അഖിലേഷ് യാദവിനെ പുറത്താക്കിയതിലൂടെ പൊന്നു കായ്ക്കുന്ന മരം തന്നെയാണ് മുലായംസിങ് യാദവ് വെട്ടിക്കളഞ്ഞത്. എങ്കിലും പുരക്കുമേല്‍ ചാഞ്ഞാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു മുലായം പുറത്തെടുത്ത അച്ചടക്കത്തിന്റെ വടി. മാസങ്ങളായി പാര്‍ട്ടിയില്‍ നിലനിന്ന ആഭ്യന്തരകലഹം തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ രൂക്ഷമാവുകയും എല്ലാ സമവായ സാധ്യതകളും പരാജയപ്പെടുകയും ചെയ്തതോടെ മറുവഴികളൊന്നും മുലായത്തിനു മുന്നിലുണ്ടായിരുന്നില്ല.

അതേസമയം അഖിലേഷിനെയും ഒപ്പം തന്റെ സഹോദരനും രാജ്യസഭാംഗവുമായ രാം ഗോപാല്‍ യാദവിനെയും പുറത്താക്കിയതിലൂടെ പാര്‍ട്ടിയില്‍ പിളര്‍പ്പിന് വഴിയൊരുങ്ങി. ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് ആര്‍ക്ക് ഗുണം ചെയ്യും എന്നു മാത്രമാണ് ഇനി അറിയാനുള്ളത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യു.പി എന്നും ശ്രദ്ധാകേന്ദ്രമായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിനു പോലും ദേശീയ തെരഞ്ഞെടുപ്പിന്റെ വീറും വാശിയുമാണ് ഇവിടെ. ഇത്തവണയും അതിന് മാറ്റങ്ങളില്ല. ഒരു വര്‍ഷം മുമ്പു തന്നെ കോണ്‍ഗ്രസും ബി.ജെ.പിയും കരുനീക്കങ്ങള്‍ തുടങ്ങിയിരുന്നു. രാഹുല്‍ഗാന്ധിയുടെ 3500 കിലോമീറ്റര്‍ ബസ് യാത്രയും മോദിയുടെ തെരഞ്ഞെടുപ്പ് റാലികളുമെല്ലാം മാസങ്ങള്‍ക്കു മുമ്പേ യു.പിയെ തെരഞ്ഞെടുപ്പ് ചൂടിലേക്കുയര്‍ത്തി.

പുറത്തേക്ക് നിശബ്ദമാകുമ്പോഴും മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പി ഗ്രാമങ്ങളില്‍ ശക്തി തിരിച്ചുപിടിക്കുന്നതിനുള്ള കഠിന പ്രയത്‌നത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെയുണ്ടായ ബി.എസ്.പിയുടെ മുന്നേറ്റത്തില്‍ ഇത് പ്രതിഫലിക്കുകയും ചെയ്തിരുന്നു. മുലായംസിങും മായാവതിയും നല്‍കുന്ന യാദവ രാഷ്ട്രീയത്തിന്റെ കൈപിടിയിലാണ് കുറേ വര്‍ഷങ്ങളിലായി യു.പി. ഇത്തവണ അതില്‍നിന്നൊരു മാറ്റമാണ് ബി.ജെ.പിയും കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയമാണ് ബി.ജെ.പിയുടെ പ്രതീക്ഷ. അതേസമയം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ. ഡി-ജെ.ഡി.യു സഖ്യത്തിന് വിജയവഴി മെനഞ്ഞ പ്രശാന്ത് കിഷോറിന്റെ നയതന്ത്ര നീക്കമാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ.

ചുവടും മറുചുവടുകളുമായി പാര്‍ട്ടികള്‍ തമ്മിലുള്ള അങ്കം മുറുകുമ്പോഴാണ് ഭരണകക്ഷി കൂടിയായ സമാജ് വാദി പാര്‍ട്ടിയില്‍ അപ്രതീക്ഷിത പിളര്‍പ്പിന് വഴിയൊരുങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഇത് ആര്‍ക്ക് ഗുണം ചെയ്യും എന്ന ചോദ്യം പ്രസക്തമാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി എസ്.പി സഖ്യമുണ്ടാക്കണമെന്ന നിലപാടിനെ പാര്‍ട്ടിയില്‍ ശക്തമായി പിന്തുണച്ചിരുന്നയാളാണ് അഖിലേഷ് യാദവ്. രാജിവെച്ച് പുതിയ ചേരിയാകുന്നതോടെ അഖിലേഷ് യാദവ് കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എസ്.പിയിലെ പിളര്‍പ്പിനോട് പ്രതികരിക്കുന്നില്ലെന്നും മറ്റു പാര്‍ട്ടിയുടെ ആഭ്യന്ത കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

ന്യൂനപക്ഷ വോട്ടുകള്‍ എതിരാകും എന്നതിനാല്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാന്‍ അഖിലേഷോ മുലായംസിങോ തയ്യാറാകില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ബി.ജെ.പിക്ക് പിളര്‍പ്പിന്റെ ഗുണം ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം നിഷ്പക്ഷ യാദവ വോട്ടുകളില്‍ കുറേയെങ്കിലും ബി.എസ്.പിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയേക്കും. അതുകൊണ്ടുതന്നെ ചതുഷ്‌കോണ മത്സരം നടക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിനെ മുമ്പെങ്ങുമില്ലാത്ത വിധം പ്രവചനാധീതമാക്കുന്നതാണ് സമാജ്്‌വാദി പാര്‍ട്ടിയിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വിവാദ പരാമര്‍ശം; വധഭീഷണിയുണ്ടെന്ന് രണ്‍ബീര്‍ അല്ലാബാഡിയ

ഭയമുണ്ടെന്നും പക്ഷേ, ഓടിപ്പോകുന്നില്ല എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ രണ്‍ബീര്‍ കുറിച്ചു.

Published

on

റിയാലിറ്റി ഷോയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെ തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് യുട്യൂബര്‍ രണ്‍ബീര്‍ അല്ലാബാഡിയ. ഭയമുണ്ടെന്നും പക്ഷേ, ഓടിപ്പോകുന്നില്ല എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ രണ്‍ബീര്‍ കുറിച്ചു. ഇന്ത്യയിലെ ഓഫീസിലും പൊലീസിലും നീതിന്യായ വ്യവസ്ഥയിലും പൂര്‍ണ വിശ്വാസമുണ്ടെന്നും രണ്‍ബീര്‍ പറയുന്നു.

തന്നെ കൊല്ലാനും കുടുംബത്തെ വേദനിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ആളുകളില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ചില ആളുകള്‍ രോഗികളായി വേഷമിട്ട് അമ്മയുടെ ക്ലിനിക്കില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെന്നും രണ്‍ബീര്‍ പറയുന്നു.

ബീയര്‍ ബൈസെപ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് രണ്‍ബീര്‍ ഹാസ്യനടന്‍ സമയ് റെയ്നയുടെ ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് പരിപാടിയില്‍ മാതാപിതാക്കളേയും ലൈംഗികതയെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. എന്നാല്‍ ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ താരം ക്ഷമാപണവുമായി രംഗത്തുവന്നിരുന്നു. ഇന്‍ഫ്ളുവന്‍സര്‍മാരായ അപൂര്‍വ മുഖിജ, ആശിഷ് ചഞ്ച്‌ലാനി എന്നിവരുള്‍പ്പെടെ 7 പേരുടെ മൊഴി പൊലീസ് ഇതിനോടകം രേഖപ്പെടുത്തി.
ഷോയില്‍ പങ്കെടുത്തവരടക്കം 40 പേര്‍ക്ക് സൈബര്‍ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുട്യൂബര്‍ അല്ലാബാഡിയയ്ക്കെതിരെ കേസെടുത്തു.

 

 

Continue Reading

india

‘അ​മൃ​ത്സ​റി​ൽ വി​മാ​ന​മി​റ​ക്കു​ന്ന​ത് പ​ഞ്ചാ​ബി​നെ അ​പ​മാ​നി​ക്കാൻ’; ഭ​ഗ​വ​ന്ത് മാ​ൻ

മാ​നി​നെ പ​ന്തു​ണ​ച്ച് കോ​ൺ​ഗ്ര​സും രം​ഗ​ത്തു​വ​ന്ന​പ്പോ​ൾ ആം ​ആ​ദ്മി പാ​ർ​ട്ടി വി​ഷ​യം വൈ​കാ​രി​ക​മാ​ക്കാ​ൻ നോ​ക്കു​ക​യാ​ണെ​ന്ന് ബി.​ജെ.​പി കു​റ്റ​​പ്പെ​ടു​ത്തി.

Published

on

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രാ​യ ഇ​ന്ത്യ​ക്കാ​രെ വ​ഹി​ച്ചു​ള്ള വി​മാ​ന​ങ്ങ​ൾ അ​മൃ​ത്സ​റി​ൽ മാ​ത്ര​മി​റ​ക്കി പ​ഞ്ചാ​ബി​നെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. അ​മേ​രി​ക്ക നാ​ടു​ക​ട​ത്തു​ന്ന 119 ഇ​ന്ത്യ​ക്കാ​രു​മാ​യു​ള്ള യു.​എ​സ് വി​മാ​ന​മെ​ത്തു​ന്ന ഘ​ട്ട​ത്തി​ലാ​ണ് പു​തി​യ വി​വാ​ദ​മു​ണ്ടാ​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മു​ള്ള ന​ട​പ​ടി​ക​ൾ എ​ങ്ങ​നെ​യാ​കു​മെ​ന്ന് രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ വി​മാ​ന​മി​റ​ങ്ങി​യ​ത്.അ​ന​ധി​കൃ​ത കു​ടി​യേ​റ്റം പ​ഞ്ചാ​ബി​ന്റെ മാ​ത്രം പ്ര​ശ്ന​മ​ല്ലാ​തി​രു​ന്നി​ട്ടും അ​ങ്ങ​നെ വ​രു​ത്താ​നാ​ണ് കേ​ന്ദ്രം ​ശ്ര​മി​ക്കു​ന്ന​​തെ​ന്ന് ആ​പ് നേ​താ​വും പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഭ​ഗ​വ​ന്ത് മാ​ൻ കു​റ്റ​പ്പെ​ടു​ത്തി.

വി​ശു​ദ്ധ ന​ഗ​ര​മാ​യ അ​മൃ​ത്സ​റി​നെ നാ​ടു​ക​ട​ത്താ​നു​ള്ള സ്ഥ​ല​മാ​ക്കി മാ​റ്റി​യ​തി​നെ​തി​രെ കേ​ന്ദ്ര വി​ദേ​ശ മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്തെ​ഴു​തി​യെ​ന്നും മാ​ൻ പ​റ​ഞ്ഞു. മാ​നി​നെ പ​ന്തു​ണ​ച്ച് കോ​ൺ​ഗ്ര​സും രം​ഗ​ത്തു​വ​ന്ന​പ്പോ​ൾ ആം ​ആ​ദ്മി പാ​ർ​ട്ടി വി​ഷ​യം വൈ​കാ​രി​ക​മാ​ക്കാ​ൻ നോ​ക്കു​ക​യാ​ണെ​ന്ന് ബി.​ജെ.​പി കു​റ്റ​​പ്പെ​ടു​ത്തി.

നാ​ടു​ക​ട​ത്തു​ന്ന​വ​രെ​യും​കൊ​ണ്ടു​ള്ള യു.​എ​സ് വി​മാ​നം ഇ​റ​ക്കാ​ൻ എ​ന്തി​നാ​ണ് പ​ഞ്ചാ​ബി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​വും എം.​പി​യു​മാ​യ മ​നീ​ഷ് തി​വാ​രി​യും ചോ​ദി​ച്ചു. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ണ്ടാ​യി​ട്ടും അ​വി​ടെ​െ​യാ​ന്നും വി​മാ​ന​മി​റ​ക്കാ​തെ പ​ഞ്ചാ​ബി​നെ അ​വ​മ​തി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

രാ​ജ്യ​ത്തി​നാ​യി ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച​വ​രി​ൽ 80 ശ​ത​മാ​ന​വും പ​ഞ്ചാ​ബി​ൽ​നി​ന്നാ​യി​ട്ടും രാ​ജ്യ​ത്തി​ന്റെ ഭ​ക്ഷ​ണ​ത്ത​ളി​ക​യാ​യി​ട്ടും പ​ഞ്ചാ​ബി​നെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. കൂ​ടു​ത​ൽ പേ​രു​ള്ള സം​സ്ഥാ​ന​മെ​ന്ന നി​ല​ക്കാ​ണ് വീ​ണ്ടും അ​മൃ​ത്സ​റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ങ്കി​ൽ ക​ഴി​ഞ്ഞ ത​വ​ണ 33 പേ​ർ വീ​ത​മു​ണ്ടാ​യി​രു​ന്ന ഗു​ജ​റാ​ത്തി​നെ​യും ഹ​രി​യാ​ന​യെ​യു​മാ​യി​രു​ന്നു ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​​ക്കേ​ണ്ടി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, അ​തു​ണ്ടാ​യി​ല്ല. പ​ഞ്ചാ​ബി​ല്‍നി​ന്ന് അ​ന്ന് 30 പേ​രേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്നി​ട്ടും വി​മാ​ന​മി​റ​ക്കി​യ​ത് അ​മൃ​ത്സ​റി​ലാ​ണ്. ഇ​പ്പോ​ള്‍ ര​ണ്ടാ​മ​ത്തെ വി​മാ​ന​വും ഇ​വി​ടെ ഇ​റ​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ്? എ​ന്തു​കൊ​ണ്ട് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഇ​റ​ക്കി​യി​ല്ലെ​ന്നും മാ​ൻ ചോ​ദി​ച്ചു. കൈ​യി​ൽ വി​ല​ങ്ങും കാ​ലി​ൽ ച​ങ്ങ​ല​യു​മാ​യി ക​യ​റ്റി​യ​യ​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ സ​മ്മാ​ന​മാ​ണെ​ന്ന് മാ​ൻ പ​റ​ഞ്ഞു.

ഇ​ന്ത്യ​ക്കാ​രെ കൈ​വി​ല​ങ്ങി​ട്ട് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യി കൊ​ണ്ടു​വ​ന്ന വി​ഷ​യം ന​രേ​ന്ദ്ര മോ​ദി ട്രം​പു​മാ​യി ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് താ​ൻ ക​​രു​തു​ന്ന​തെ​ന്ന് മാ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ, നാ​ടു​ക​ട​ത്ത​ലി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്തു​ന്ന​ത് ആ​പ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി ആ​വ​ശ്യ​പ്പെ​ട്ടു. അ​​മേ​രി​ക്ക​ക്ക് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വു​മ​ടു​ത്ത വി​മാ​ന​ത്താ​വ​ളം അ​മൃ​ത്സ​ർ ആ​യ​തു​കൊ​ണ്ടാ​ണ് യു.​എ​സ് വി​മാ​ന​ങ്ങ​ൾ അ​വി​ടെ​യി​റ​ക്കു​ന്ന​തെ​ന്ന് ബി.​ജെ.​പി ദേ​ശീ​യ വ​ക്താ​വ് ആ​ർ.​പി സി​ങ് പ്ര​തി​ക​രി​ച്ചു.

Continue Reading

kerala

തൃശൂരില്‍ ബൈക്ക് ഡിവൈഡറിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു

ഇവർ ഓടിച്ചിരുന്ന ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.

Published

on

ചാലക്കുടി പോട്ട നാടുകുന്നിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു. എറണാകുളം പട്ടിമറ്റം ഓലിക്കൽ വീട്ടിൽ സുരേഷിന്റെ മക്കളായ സുരാജ് (32), സജീഷ് (25) എന്നിവരാണു മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഇവർ ഓടിച്ചിരുന്ന ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.

മുരിങ്ങൂരിൽ ബന്ധുവീട്ടിൽ നിന്ന് കൊടകര ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മറ്റേതെങ്കിലും വാഹനം ബൈക്കിൽ തട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും. മൃതദേഹങ്ങൾ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ.

Continue Reading

Trending