സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ തീയതി അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പരീക്ഷ എത്രയും വേഗം തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും,കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഇടവേള നൽകിക്കൊണ്ടുള്ള ടൈംടേബിൾ തയ്യാറാക്കാനാണ് നിർദേശം നൽകിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നു ചേരുന്ന ഉന്നതതല യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തും.

അതേസമയം സ്കൂൾ തുറക്കുന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് മാത്രമല്ല നിലപാട് എടുക്കേണ്ടത് എന്നും കൂട്ടായ വിദഗ്ധസമിതിയെ ഉൾപ്പെടുത്തിയുള്ള നിർദേശങ്ങൾക്കനുസരിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.