കണ്ണൂര്‍: തലശ്ശേരിയില്‍ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ കണ്ടെത്തലിന് വിരുദ്ധമായ മൊഴി. കൊലപാതകം നടത്തിയത് താനുള്‍പ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകാരണെന്ന് മാഹി ചെമ്പ്ര സ്വദേശി സുബീഷ് പൊലീസിന് മൊഴി നല്‍കി.

സിപിഎം പ്രദേശിക നേതാവ് മോഹനനെ വധിച്ച കേസില്‍ ചോദ്യം ചെയ്യലിനിടെയാണ് സുബീഷ് ഫസല്‍ കേസുള്‍പ്പെടെ മറ്റു കേസുകളിലെ പങ്ക് സമ്മതിച്ചത്. കുറ്റസമ്മതത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിച്ചു. നേരത്തെ സിപിഐഎം നേതാക്കന്‍മാരായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് സമര്‍ത്ഥിച്ച പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഇരിങ്ങാലക്കുട സ്വദേശിയായ പ്രചാരക്, ഡയമണ്ട്മുക്കിലെ ആര്‍.എസ്.എസ് നേതാക്കളായ മനോജ്, ശശി എന്നിവരും താനും ചേര്‍ന്നാണെന്ന് സുബീഷിന്റെ മൊഴിയിലുണ്ട്.