Connect with us

Video Stories

ബീഫ് കടത്തിയെന്നാരോപിച്ച് മുസ്‌ലിം സ്ത്രീകള്‍ക്ക് ക്രൂര മര്‍ദ്ദനം

Published

on

മന്ദ്‌സൗര്‍: ബീഫ് കടത്തി എന്നാരോപിച്ച് മുസ്‌ലിം യുവതികള്‍ക്ക് ഹിന്ദുവര്‍ഗീയവാദികളുടെ മര്‍ദ്ദനം. മധ്യപ്രദേശിലെ മന്ദ്‌സൗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. രണ്ടു മുസ്‌ലിം യുവതികളെയാണ് വര്‍ഗീയവാദികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. യുവതികള്‍ പോലീസ് കസ്റ്റഡിയിലിരിക്കെയാണ് മര്‍ദ്ദനത്തിന് ഇരയായത്.

വില്‍പനക്കായി ജൗറയില്‍ നിന്നും മന്ദ്‌സൗറിലേക്ക് ഇവര്‍ ബീഫ് കൊണ്ടുപോകുന്നു എന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ഒരു സംഘം ആളുകള്‍ ഇവരെ മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയുമായിരുന്നു. ‘സ്ത്രീകളെ ചുറ്റിപ്പറ്റി വലിയൊരു ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. ഇവര്‍ മുദ്രാവാക്യം വിളിക്കുകയും ഇതില്‍ ചില സ്ത്രീകള്‍ മുസ്‌ലിം യുവതികളെ അടിക്കുകയായിരുന്നു.

രണ്ടു സ്ത്രീകളും തറയില്‍ വീഴും വരെ മര്‍ദ്ദനം തുടര്‍ന്നു. സ്ഥലത്തുണ്ടായിരുന്ന ചില പോലീസുകാര്‍ മര്‍ദ്ദിക്കുന്നവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു.’ സംഭവത്തിനു സാക്ഷിയായ ഒരാള്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു. അരമണിക്കൂറോളം മര്‍ദ്ദനം തുടര്‍ന്നു. പിന്നീട് പോലീസുകാര്‍ യുവതികളെ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി.

പോത്തിറച്ചി കടത്തിയതിന് പോലീസ് യുവതികള്‍ക്കെതിരെ കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. യുവതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. എന്നാല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ഇവരെ ക്രൂരമായി മര്‍ദ്ദിച്ച സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല.

Continue Reading
Advertisement
1 Comment

1 Comment

  1. Mohandas Ullattuthodiyil

    October 4, 2016 at 22:22

    Unfortunate attack on innocent Muslim ladies in the presence of law and order officers who neglected to punish the criminals who attacked them. Do the state government really pay salaries to these police officers?

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയത്തെ കൂട്ടാത്മഹത്യ; ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍.

Published

on

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാന്‍ ഏതറ്റം വരെ പോകുമെന്നും മരിച്ച ജിസ്‌മോളുടെ അച്ഛന്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

മരിക്കുന്നതിന് മുന്‍പ് എന്തോ സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രണ്ട് മക്കളെയും കൂട്ടി ജിസ്‌മോള്‍ ജീവനൊടുക്കിയത്. ചില കുംടുബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രഥമിക വിവരമനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണം. യുവതിയുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. നടുവിന് മുകളിലായി മുറിവേറ്റിട്ടുണ്ട്. മക്കള്‍ രണ്ട് പേരുടേയും ശരീരത്തില്‍ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റില്‍ ചാടുന്നതിന് മുമ്പ് ജിസ്‌മോള്‍ മക്കള്‍ക്ക് വിഷം നല്‍കിയിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം.

 

Continue Reading

kerala

നവീന്‍ ബാബുവിന്റെ മരണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹരജി സുപ്രിംകോടതി തള്ളി

Published

on

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. എല്ലാ കേസുകളും സി.ബി.ഐക്ക് വിടാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈകോടതി തള്ളിയിരുന്നു. തുടര്‍ന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും മരണത്തിലേക്ക് നയിച്ച ഗൂഢാലോചന അന്വേഷിക്കണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം.

അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബം സുപ്രിംകോടതിയെയും സമീപിച്ചത്.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണ് ഏക പ്രതി. ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

Continue Reading

Video Stories

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; വീണ്ടും 70000 ത്തിന് മുകളില്‍

കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്

Published

on

തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ വിലയില്‍ അല്‍പം ഇടിവ് വന്നതിന് ശേഷം ഇന്ന വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. പവന് 760 രൂപ കൂടി 70,520 രൂപയായി. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 8,815 രൂപയുമായി. കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്.

കേരളത്തില്‍ ഏപ്രില്‍ 12-നാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 70,160 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് ഇന്നലെ വില 69,760 രൂപയായിരുന്നു. അത് ഇന്ന് വീണ്ടും വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡില്‍ എത്തുകയായിരുന്നു.

Continue Reading

Trending