തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി. സ്വജന പക്ഷപാത ആരോപണത്തെ തുടര്‍ന്ന് ഇപി ജയരാജന്‍ രാജിവെച്ച ഒഴിവിലാണ് മന്ത്രിസഭാ വികസനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഉടുമ്പന്‍ചോല എംഎല്‍എയുമായി എംഎം മണി മന്ത്രിസഭയിലേക്ക് എത്തും.

മണി വൈദ്യുത വകുപ്പാണ് കൈകാര്യം ചെയ്യുക. എസി മൊയ്തീന്‍ വ്യവസായ വകുപ്പ് മന്ത്രിയാകും. മന്ത്രി കടകംപള്ളി സുരേന്ദ്രന് സഹകരണവും ടൂറിസവും നല്‍കാനാണ് തീരുമാനം. ദേവസ്വം വകുപ്പിന്റെ ചുമതല കടകംപള്ളിക്കു തന്നെയായിരിക്കും.