മികച്ച ഭൂരിപക്ഷത്തോടെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുക്കപ്പെട്ടിട്ടും മുഖ്യമന്ത്രിയെ കണ്ടെത്തെനാകാതെ കുഴങ്ങുകയാണ് ബി.ജെ.പി.

ആര്‍ എസ് എസി നും ബി.ജെ.പി ക്കുമിടയിലെല വടംവലിയാണ് മുഖ്യനെ നിശ്ചയിക്കാന്‍ കഴിയാത്തതിന്റെ കാരണമെന്ന്് അറിയുന്നു.

നാലുപേരുകളായിരുന്നു തുടക്കം മുതലേ പരിഗണിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ബി.ജെ.പി ഉത്തര്‍പ്രദേശ് അദ്ധ്യക്ഷന്‍ കേശവ് മൗര്യ, നിയമജ്ഞന്‍ യോഗി ആദിത്യനാഥ്, ടെലികോം മന്ത്രി മനോജ് സിന്‍ഹ. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷാ യും മനോജ് സിന്‍ഹയെ മുഖ്യമന്ത്രിയാക്കുന്നതിലായിരുന്നു താല്‍പര്യം കാണിച്ചത്. എന്നാല്‍ ആര്‍.എസ്.എസ് നേതൃത്വം സംഘടനയുമായി നല്ല ബന്ധം പുലര്‍ത്തുന്നവരെ തന്നെ മുഖ്യമന്ത്രിയായി നിര്‍ദ്ദേശിക്കണമെന്ന് വാശിപിടിച്ചു.
രാജ്‌നാദ് സിംഗിനേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നതില്‍ ആര്‍.എസ്.എസിനുള്ള താല്‍പര്യത്തിന് കാരണവും രാജ്‌നാദിന്റെ സംഘടനാ ബന്ധമാണ്.