കല്യാണി: ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് സിയില്‍ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 306 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ദിവസം ഏറെക്കുറെ മഴയെടുത്തതാണ് കേരളത്തിന് തിരിച്ചടിയായത്. മറുപടി ബാറ്റിങില്‍ കശ്മീരിന് 106 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ പര്‍വേസ് റസൂല്‍ ഉള്‍പ്പെടെ ആദ്യ അഞ്ചു ബാറ്റ്‌സ്മാന്മാരാണ് മടങ്ങിയത്. ആദില്‍ റേശി 40 റണ്‍സെടുത്തു.

അന്യസംസ്ഥാന താരങ്ങളുടെ വരവാണ് കേരളത്തിന് കരുത്തായത്. ബാറ്റിങില്‍ ജലജ് സാക്‌സേന 69 റണ്‍സെടുത്തപ്പോള്‍ മൂന്നു വിക്കറ്റെടുത്ത ഇഖ്ബാല്‍ അബ്ദുല്ലയായിരുന്നു ബൗൡങില്‍ ഹീറോ. ആദ്യ മൂന്നു പേരും ഇഖ്ബാലിന്റെ ഇരകളായി. കാരപറമ്പില്‍ മോനിഷിന് പര്‍വേസിന്റേതുള്‍പ്പെടെ രണ്ടു വിക്കറ്റ് ലഭിച്ചു. അതേസമയം, 154 റണ്‍സെടുത്ത സഞ്ജു സാംസണായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍. 292 പന്തില്‍ 24 ബൗണ്ടറികളും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം.