മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം പുലിമുരുകന്റെ ട്രെയിലര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു. രണ്ടു ദിവസത്തിനകം ഏഴു ലക്ഷം പേരാണ് ട്രെയിലര്‍ കണ്ടത്. 1.42 മിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പുറത്തിറങ്ങി ആദ്യ ദിവസം തന്നെ അഞ്ച് ലക്ഷത്തിലധികം പേര്‍ കണ്ടിരുന്നു. മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളുള്ള കാടിനുള്ളിലെ ദൃശ്യമാണ് ട്രെയിലറിലുള്ളത്. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായ പുലിമുരുകന്‍ 25 കോടി ചെലവിലാണ് നിര്‍മിച്ചിരിക്കുന്നത്. വൈശാഖ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിച്ചിരിക്കുന്നത്. പുലിയുമായുള്ള സംഘട്ടനരംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഒക്ടോബര്‍ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.