കൊളംബോ: വാഹനാപകടവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ നുവാന്‍ കുലശേഖരയെ പൊലീസ് അറസ്റ്റ് ചെയ്തു. പീന്നീട് ജാമ്യത്തില്‍ വിട്ടു. കുലശേഖര സഞ്ചരിച്ച കാര്‍ തട്ടി ബൈക്ക് യാത്രക്കാരനായ 28കാരന്‍ മരിച്ചതാണ് സംഭവം. കാന്‍ഡിയില്‍ നിന്ന് കൊളംബോയിലേക്ക് സഞ്ചരിക്കവെ സെപ്തംബര്‍ 19നാണ് വാഹനാപകടം നടന്നത്. ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് കുലശേഖര സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന വിരമിച്ച കുലശേഖര 2016 ലോകകപ്പ് ടി20യിലാണ് ടീമിനായി അവസാനം പന്തെറിഞ്ഞത്.