X

ഇനി കായിക കൗമാരത്തിന്റെ പാലാ നാളുകള്‍

പാലായുടെ കളിക്കളം കായിക കൗമാരത്തെ വരവേല്‍ക്കാന്‍ റെഡി. മുമ്പ് ദേശീയ, സംസ്ഥാന മത്സരങ്ങള്‍ക്ക് ആഥിത്യമരുളിയ പാലായുടെ മണ്‍സ്റ്റേഡിയം ഇന്ന് നവീന രീതിയില്‍ ലോകനിലവാരത്തിലുള്ള ഗ്രീന്‍ഫീല്‍ഡും സിന്തറ്റിക് ട്രാക്കോടും കൂടി സുന്ദരമാണ്. നഗരഹൃദയത്തിലുള്ള ഈ സ്റ്റേഡിയത്തിലെ പ്രഥമ കായികമേള കൂടിയാണിത്.
റവന്യു ജില്ലകളിലെ മണ്‍സ്റ്റേഡിയങ്ങളിലെ ചെളിയില്‍ തെന്നി നീങ്ങിയവര്‍ സംസ്ഥാന ഫൈനലില്‍ പങ്കെടുക്കുന്നത് അവര്‍ക്ക് അത്ര പരിചിതമല്ലാത്ത സിന്തറ്റിക് ട്രാക്കിലാണ് എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. നേരത്തെ ജില്ലാ മത്സരങ്ങള്‍ കഴിഞ്ഞ ടീമുകള്‍ പലതും സിന്തറ്റിക് ട്രാക്ക് പരിചയപ്പെടുന്നതിനും പരിശീലനത്തിനുമായി ഈ ട്രാക്കില്‍ എത്തിയിരുന്നു. ശക്തമായ മഴയത്തുപോലും വെള്ളം കെട്ടി നില്‍ക്കാത്ത സാങ്കേതിക മികവിലാണ് കളിക്കളം രൂപകല്പന ചെയ്തിരിക്കുന്നത്.
സ്റ്റേഡിയത്തിനുള്ളില്‍ അവസാന മിനിക്കുപണികളും പൂര്‍ത്തിയായി. മത്സരത്തിനായുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ സ്റ്റേഡിയത്തിലേക്കുള്ള കായിക പ്രതി‘കളുടെ ആദ്യ പ്രവേശനോത്സവം കൂടിയാണ് ഈ കായികമേള. കായികതാരങ്ങളെ സ്വീകരിക്കുവാന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനിലും കോട്ടയം, പാലാ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനുകളിലും ഹെല്‍പ് ഡസ്‌കുകളും ക്രമീകരിച്ചിട്ടുണ്ട്. ആദ്യം എത്തുന്ന ടീമിന്റെ രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ 19 രാവിലെ പാലാ സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആരം‘ിക്കും. രജിസ്‌ട്രേഷന്‍ കൗണ്ടര്‍ കെ.എം. മാണി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 11 മണിക്ക് ആദ്യ രജിസ്‌ട്രേഷന്‍ ജോസ് കെ. മാണി എം.പി. നിര്‍വ്വഹിക്കും. സമീപ പ്രദേശത്തുള്ള 21 വിദ്യാലയങ്ങളിലായിട്ടാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഒഫീഷ്യല്‍സിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നഗരത്തില്‍ തന്നെ താമസ സകൗര്യം ല‘്യമാക്കിയിട്ടുണ്ട്. പെണ്‍കുട്ടികളെ നഗരത്തിനു സമീപമുള്ള സ്‌കൂളുകളിലാണ് താമസിപ്പിക്കുക. ഇവിടെ വനിതാ അധ്യാപകരുടെ പോലീസിന്റെയും സാന്നിദ്ധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്. കോട്ടയം റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി. എന്നിവിടങ്ങളില്‍ നിന്നും കായികതാരങ്ങള്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. താമസസ്ഥലത്തു നിന്നും കായിക താരങ്ങളെ ‘ക്ഷണശാലയിലേക്കും കളി സ്ഥലത്തേക്കും പ്രത്യേക വാഹനങ്ങളിലാണ് എത്തിക്കുക. ഇതിനുള്ള വാഹനങ്ങള്‍ ക്രമീകരിച്ചു കഴിഞ്ഞു.മേളയുടെ നടത്തിപ്പിനായി ഹോമിയോ, ആയൂര്‍വ്വേദ, അലോപ്പതി, എന്നീ ആരോഗ്യവി‘ാഗങ്ങളുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. നാല് ആംബുലന്‍സുകളുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. സ്ട്രക്ചറുകളും വീല്‍ചെയറുകളും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സേവനങ്ങള്‍ ഗ്രൗണ്ടില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. ട്രാഫിക് പോലീസിന്റെയും വോളണ്ടിയേഴ്‌സിന്റെയും നേതൃത്വത്തില്‍ കായികമേള നടക്കുന്ന ദിവസങ്ങളില്‍ പാലായില്‍ ആവശ്യമായ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേളയില്‍ പങ്കെടുക്കുന്ന 4000-ഓളം പേര്‍ക്ക് നാലു ദിവസങ്ങളിലായി പാലാ സെന്റ് തോമസ് സ്‌കൂളില്‍ തയ്യാറാക്കിയ പ്രത്യേക പന്തലില്‍ ‘ക്ഷണം നല്‍കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് ‘ക്ഷണ പന്തലില്‍ ആഹാരം വിളമ്പുക. മേളക്കെത്തുന്ന മുഴുവന്‍ ആളുകള്‍ക്കും പോലീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കുടിവെള്ളം സൗജന്യമായി സജ്ജീകരിച്ചിട്ടുണ്ട്. പന്തല്‍കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉദ്ഘാടനവേദി തയ്യാറായിക്കൊണ്ടിരിക്കുന്നു. താത്ക്കാലിക ഗാലറിയും ടോയ്‌ലറ്റുകളും സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. കായികമേളക്കാവശ്യമായ ഉപകരണങ്ങള്‍ സ്റ്റേഡിയത്തില്‍ എത്തിക്കഴിഞ്ഞു. കായിക മേളക്കായുള്ള ദീപശിഖ മലപ്പുറം തേഞ്ഞിപ്പലം സ്റ്റേഡിയത്തില്‍ നിന്നും ഇന്നലെ രാവിലെ പ്രയാണമാരംഭിച്ചു കഴിഞ്ഞു. ഇന്നു വൈകിട്ട് കോട്ടയത്ത് എത്തിക്കും. 19-ന് രാവിലെ 9 മണിക്ക് പൂഞ്ഞാറിലും തുടര്‍ന്ന് സ്റ്റേഡിയത്തിലേക്കും എത്തിക്കും.

chandrika: