More
കരസേനയില്‍ എന്‍ജിനീയറിങ് അവസരം
കരസേനയുടെ 53-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്(ടെക്നിക്കല്‍) കോഴ്സിലേക്കും 24-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്(ടെക്നിക്കല്‍) വിമന്‍ കോഴ്സിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 21.
എന്‍ജിനീയറിങ് ബിരുദധാരികളായ പുരുഷന്മാര്ക്കും വനിതകള്‍ക്കുമാണ് അവസരം. 2019 ഒക്ടോബറില്‍ തുടങ്ങുന്ന ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് (ടെക്നിക്കല്‍) കോഴ്സില്‍ പുരുഷന്മാര്ക്ക് 175 ഒഴിവുകളുണ്ട്. വനിതകള്‍ക്കു 14 ഒഴിവുകളാണുള്ളത്. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെ വിധവകള്‍ക്കും (നോണ്‍ ടെക്നിക്കല്‍ എന്‍ട്രി) അവസരമുണ്ട്.
യോഗ്യത: എന്‍ജിനീയറിങ് ബിരുദമാണു യോഗ്യത. നിബന്ധനകള്‍ക്കു വിധേയമായി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ കോഴ്സ് തുടങ്ങി 12 ആഴ്ചക്കുള്ളില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെ വിധവകള്‍ക്കായുള്ള നോണ്‍ ടെക്നിക്കല്‍ എന്‍ട്രിക്ക് ഓഫ്ലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതു സംബന്ധിച്ച വിശദമായ നിര്‍ദേശങ്ങള്‍ക്കു വെബ്സൈറ്റ് കാണുക. ഓരോ കോഴ്സിലുമുള്ള ഒഴിവുകളും ഒഴിവുള്ള എന്‍ജിനീയറിങ് വിഭാഗങ്ങളും ഇതോടൊപ്പം പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. നോണ്‍ ടെക്നിക്കല്‍ എന്‍ട്രിക്ക് ഏതെങ്കിലും ബിരുദമാണു യോഗ്യത.
പ്രായം (2019 ഒക്ടോബര്‍ ഒന്നിന്): എസ്എസ്സി (ടെക്നിക്കല്‍): 20-27(1992 ഒക്ടോബര്‍ രണ്ടിനും 1999 ഒക്ടോബര്‍ ഒന്നിനും മധ്യേ ജനിച്ചവര്‍. രണ്ടു തീയതിയും ഉള്‍പ്പെടെ).
പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെ വിധവകള്‍ക്കു പ്രായപരിധി 35 വയസാണ്. ഇവര്‍ അപേക്ഷിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങള്‍ക്കു വെബ്സൈറ്റ് കാണുക.
ശാരീരിക യോഗ്യതകള്‍: കരസേനാ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ശാരീരികക്ഷമതയുള്ളവരായിരിക്കണം അപേക്ഷകര്‍.
തിരഞ്ഞെടുപ്പ്: ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ എസ്എസ്ബി ഇന്റര്‍വ്യൂവിനു വിളിക്കും. വൈദ്യപരിശോധനയുമുണ്ടാകും. രണ്ടു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ വിജയിക്കുന്നവരെ മാത്രമേ തുടര്‍ന്നു പങ്കെടുപ്പിക്കുകയുള്ളൂ.
പരിശീലനം: ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് (ടെക്നിക്കല്‍) കോഴ്സിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു ചെന്നൈയിലെ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ 49 ആഴ്ച പരിശീലനമുണ്ടാകും.
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനുള്ള വിശദമായ നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. വിജയകരമായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ റോള്‍ നമ്പര്‍ ലഭിക്കും. ഉദ്യോഗാര്‍ഥി അപേക്ഷ സേവ് ചെയ്ത ശേഷം ഓണ്‍ലൈന്‍ അപേക്ഷയുടെ രണ്ടു പ്രിന്റ് ഔട്ട് എടുക്കണം. ഓണ്‍ലൈന്‍ അപേക്ഷ അയക്കുന്നതിനും വിജ്ഞാപനത്തിന്റെ പൂര്‍ണരൂപത്തിനും www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക. വെബ്സൈറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച ശേഷം മാത്രം അപേക്ഷിച്ചാല്‍ മതി.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
kerala1 day agoപ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
