Video Stories
പാട്ടില്‍, ഗാംഭീറിന് അവസരം നല്‍കണമായിരുന്നു
വര്‍ഷത്തിലധികം ഇന്ത്യന്‍ സെലക്ഷന് കമ്മിറ്റി ചെയര്‍മാന്റെ തലവേദനയുള്ള കസേരയില്‍ ഇരുന്നതിന് ശേഷം വിരമിക്കുന്ന സന്ദീപ് പാട്ടില്‍ എന്ന നമ്മുടെ ഇന്നലെകളിലെ ബാറ്റിംഗ് ഹീറോ പറഞ്ഞത് വാസ്തവമാണ്- ഈ കസേര എനിക്ക് നല്‍കിയത് ശത്രുക്കളെ മാത്രമാണ്. പക്ഷേ ശക്തമായ ചില തീരുമാനങ്ങള്‍ എടുത്തുവെന്ന സന്തോഷത്തോടെയാണ് പിരിയുന്നത്. എല്ലാവരെയും സന്തോഷിപ്പിക്കാന്‍ എപ്പോഴുമാവില്ലല്ലോ….
1983 ലെ ലോകകപ്പ് കപില്‍ദേവ് ലോര്‍ഡ്സില്‍ ഉര്‍ത്തുമ്പോള്‍ സന്ദീപിലെ ഓള്‍റൗണ്ടര്‍ ഇന്ത്യന്‍ ടീമിന്റെ കരുത്തായിരുന്നു. ശക്തമായ തീരുമാനങ്ങളും മന:സാന്നിദ്ധ്യവുമായിരുന്നു പാട്ടിലിന്റെ മുഖമുദ്ര. സാക്ഷാല്‍ സച്ചിന് ടെണ്ടുല്‍ക്കറോട് പോലും വിരമിക്കാന്‍ സമയമായിരിക്കുന്നു എന്ന് പറഞ്ഞത് അദ്ദേഹമാണ്. രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്, വീരേന്ദര്‍ സേവാഗ്, സഹീര്ഖാന് തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം റിട്ടയര്‍മെന്റ് നോട്ടീസ് നല്കിയതും പാട്ടില്‍ തന്നെ. പക്ഷേ തന്റെ അവസാന സെലക്ഷന് കമ്മിറ്റി യോഗത്തില്‍ അദ്ദേഹമെടുത്ത തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കേണ്ടി വരുന്നു-ഗൗതം ഗാംഭീറിലെ ഓപ്പണര്‍ക്ക് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ അവസരം നല്‍കാതിരുന്നതിനോട്. സെലക്ഷന് കമ്മിറ്റിക്കും ചെയര്മാന് പാട്ടിലിനും അവരുടേതായ നിലപാടുണ്ടാവും. പക്ഷേ പുറത്ത് കേള്‍ക്കുന്ന ആരോപണങ്ങളില്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വീരാത് കോലിയുടെ പേര് വരെ കേള്‍ക്കുന്നുണ്ട്.
ഗാംഭീറും മഹേന്ദ്രസിംഗ് ധോണിയും തമ്മിലുളള പിണക്കങ്ങള്‍ നാട്ടില്‍പ്പാട്ടാണ്. ഗാംഭീര്‍ രണ്ട് വര്‍ഷമായി ദേശീയ ടീമിന് പുറത്തിരിക്കാന്‍ കാരണങ്ങളിലൊന്ന് ധോണിയാണെന്നാണ് അന്തപ്പുരഹസ്യം. അതില്‍ സത്യമുണ്ട് താനും. ധോണി ടെസ്റ്റ് ടീമിന്റെ അമരത്ത് നിന്ന് പുറത്തായപ്പോള്‍ പകരക്കാരനായി വന്ന കോലിയുമായും ഗാംഭീറിന് നല്ല ബന്ധമില്ലെന്ന ആരോപണത്തെ ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പലപ്പോഴും ബാംഗ്ലൂര്‍ നായകന് കോലിയും കൊല്‍ക്കത്ത നായകന് ഗാംഭീറും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇത് കൂട്ടിചേര്‍ത്ത് വായിക്കാനാണ് ഇപ്പോള്‍ പാട്ടിലിന്റെ സെലക്ഷന് കമ്മിറ്റി അവസരമൊരുക്കിയിരിക്കുന്നത്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നു ഗാംഭീര്‍. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ 500 ലധികം റണ്‍സ് സ്വന്തമാക്കി. ഇക്കഴിഞ്ഞ ദുലിപ് ട്രോഫിയില്‍ മൂന്ന് അര്‍ധ ശതകങ്ങള്‍. നല്ല നിലയില്‍ കളിക്കുന്ന ഒരു സീനിയര്‍ താരത്തിന് വിരമിക്കാനെങ്കിലും അവസരം നല്കേണ്ടതിന് പകരം അദ്ദേഹത്തെ അകാരണമായി തഴഞ്ഞതിലെ രാഷ്ട്രീയം ഇനി തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടും.
സേവാഗിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ ആരോപണമുണ്ടായിരുന്നു. വേദനയോടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. വീരുവിനെ പോലെ ഗാംഭീറും ഡല്‍ഹിക്കാരനാണ്- ഡല്‍ഹിക്കാരെ തഴയുന്നതില്‍ ചിലര്‍ കളിക്കുന്നു എന്ന ആരോപണത്തിന് ശക്തി പകരാനാണ് ഇപ്പോഴത്തെ തീരുമാനം വക വെച്ചിരിക്കുന്നത്. ന്യൂസിലാന്‍ഡ് ഇപ്പോള്‍ മികച്ച ടീമാണ്. അവര്‍ക്കെതിരെ കന്നിക്കാരനായ രാഹുലിനെ പോലെ ഒരാള്‍ക്കൊപ്പം നമ്മുടെ ഇന്നിംഗ്സ് ആരംഭിക്കാന്‍ ഇടം കൈയ്യനും അനുഭവസമ്പന്നനുമായ ഒരു ഓപ്പണര്‍ ഗാംഭീറില്‍ ഉള്ളപ്പോള്‍ പരീക്ഷണങ്ങളിലേക്ക് പേവേണ്ടതില്ലായിരുന്നു. രോഹിത് ശര്‍മയുടെ കാര്യത്തില്‍ ശര്‍മക്കും മുംബൈക്കും സംശയമുളളപ്പോള്‍ മുംബൈക്കാരനായ പാട്ടില്‍ ഒരു ഡല്‍ഹിക്കാരനെ തഴഞ്ഞതിനെ ആരെങ്കിലും ചോദ്യം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ എങ്ങനെ കുറ്റം പറയും.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഗ്രൂപ്പിസത്തിന്റെ ശക്തി അതിന്റെ പരമോന്നതിയില്‍ അനുഭവിച്ചയാളാണ് പാട്ടില്‍. മുംബൈ, ചെന്നൈ, ഡല്‍ഹി, ബാംഗ്ലൂര്‍ ലോബികള്‍ പരസ്പരം മല്‍സരിച്ച കാലത്ത് നിന്ന് നമ്മുടെ ക്രിക്കറ്റിനെ മോചിപ്പിച്ചതില്‍ പാട്ടിലിന് പങ്കുണ്ട്. അത് കൊണ്ടാല്ലോ സ്വന്തം നാട്ടുകാരനായ സച്ചിനോട് അദ്ദേഹം തന്നെ സമയമായിരിക്കുന്നു എന്ന് പറഞ്ഞത്. സച്ചിന്റെ സ്ഥാനത്ത് കോലിയെയും രഹാനെയെയുമെല്ലാം നമുക്ക് നല്കിയതും പാട്ടിലാണ്. ദ്രാവിഡിനോടും ലക്ഷ്മണോടും സഹീറിനോടും സേവാഗിനോടും ദയ കാണിക്കാതിരുന്നതും പാട്ടില്‍ തന്നെ. പക്ഷേ ഇവര്‍ക്കെല്ലാം വിരമിക്കാന്‍ അവസരം നല്‍കിയത് പോലെ ഗാംഭീറിനോടും കരുണ ആവാമായിരുന്നു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india13 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News14 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

