Politics
ബാറുകള്‍ തുറയ്ക്കാമെങ്കില്‍ ചര്‍ച്ചുകളും തുറക്കാം; യു.എസില്‍ മതവികാരം കളിച്ച് ട്രംപ്

വാഷിങ്ടണില്‍: ചര്‍ച്ചുകളും മറ്റു ആരാധനാലയങ്ങളും അവശ്യ ഇടങ്ങളാണെന്നും ലോക്ക്ഡൗണിനിടെ അവ ഉടന്‍ തുറക്കണമെന്നും ആവശ്യപ്പെട്ട് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിസവം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്.
‘ചില ഗവര്‍ണര്‍മാര്‍ മദ്യഷോപ്പുകളും ഗര്‍ഭഛിദ്ര ക്ലിനിക്കുകളും അവശ്യമാണെന്നു കരുതുന്നു. എന്നാല്‍ ചര്‍ച്ചുകളെയും മറ്റു ആരാധനാലയങ്ങളെയും അതില്‍ നിന്ന് ഒഴിവാക്കുന്നു. ഇത് ശരിയല്ല. ഈ അനീതി ഞാന്‍ തിരുത്തുകയാണ്. ആരാധനാലയങ്ങള്‍ തുറക്കാന്‍ ആവശ്യപ്പെടുന്നു’ – ട്രംപ് പറഞ്ഞു. ഗവര്‍ണര്‍മാര്‍ അതു ചെയ്തില്ലെങ്കില്‍ അവരെ മറികടന്ന് ഉത്തരവ് പുറപ്പെടുവിക്കുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി. ‘അമേരിക്കയില്‍ കൂടുതല്‍ പ്രാര്‍ത്ഥന വേണം, കുറച്ചല്ല’- ട്രംപ് കൂട്ടിച്ചേര്‍ത്തു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ 90 ശതമാനം ആരാധനാലയങ്ങളും അടച്ചിട്ടിരിക്കുകയാണ്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ സംഘം ചേരലുകള്‍ പരമാവധി ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് ഡിസീസ് കണ്‍ട്രോള്‍ സെന്റര്‍ നല്‍കിയിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച രാഷ്ട്രമായ യു.എസില്‍ ഒരു ലക്ഷത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. പതിനഞ്ചു ലക്ഷത്തിലേറെ പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ട്രംപിന്റേത് മതം ഉപയോഗിച്ചുള്ള കളിയാണ് എന്നാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. വ്യക്തിജീവിതത്തില്‍ മതത്തിന് തീരെ പ്രധാന്യം നല്‍കാത്ത ട്രംപ് അപൂര്‍വ്വമായി മാത്രമാണ് ചര്‍ച്ചുകളിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തിട്ടുള്ളത്. ക്രിസ്ത്യന്‍ മത വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ ഗര്‍ഭഛിദ്ര അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നയാള്‍ കൂടിയാണ് യു.എസ് പ്രസിഡണ്ട്.
കോവിഡിനെ നേരിടുന്നതില്‍ പ്രസിഡണ്ട് പരാജയപ്പെട്ടു എന്ന വ്യാപക വിമര്‍ശങ്ങള്‍ക്കിടെയാണ് ചര്‍ച്ച് തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്. സാംസ്‌കാരിക രാഷ്ട്രീയ യുദ്ധം എന്നാണ് ട്രംപിന്റെ ഈയാവശ്യത്തെ യു.എസ് മാദ്ധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ചര്‍ച്ച് തുറക്കണമെന്ന് ആവശ്യപ്പെട്ട് യു.എസിലെ ചിലയിടങ്ങളില്‍ സമരങ്ങള്‍ നടക്കുന്നുണ്ട്. ഇവയെ രാഷ്ട്രീയമായി ഉപയോഗിക്കാം എന്നാണ് ട്രംപ് കണക്കുകൂട്ടുന്നത്.
film
രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.
രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.
നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.
kerala
സിപിഎം ഇനി തികഞ്ഞ കേരളാ പാര്‍ട്ടി
സിപിഎമ്മിന്റെ രാഷ്ടീയ ചരിത്രം കേരളം – ബംഗാള്‍ ശാക്തിക ചേരികളുടെ ബലാബല ചരിത്രം കൂടിയാണ്.

സിപിഎമ്മിലെ പരമ്പരാഗത ശാക്തിക ചേരിയില്‍ മധുരാ കോണ്‍ഗ്രസോടെ കേരളത്തിന്റെ ആധിപത്യം കൂടുതല്‍ വ്യക്തമാവുകയാണ് . തീരുമാനങ്ങള്‍ എടുക്കുന്നതിലും അത് നടപ്പാക്കുന്നതിലും കേരളം ഇപ്പോള്‍ ബംഗാളിന് ബഹുദൂരം മുന്നിലാണ്. പാര്‍ട്ടിയുടെ അധികാരം ബംഗാളില്‍ നഷ്ടമായതോടെപാര്‍ട്ടിസംവിധാനങ്ങളും നിലംപരിശായി.
അണികള്‍ ചിതറിത്തെറിച്ച് പലപാര്‍ട്ടികളിലും പോയി. പാര്‍ട്ടി ഭാരവാഹികളായിരുന്നവര്‍ നിത്യജീവിതത്തിന് വരുമാനം തേടി കേരളത്തില്‍ പോലും ഹോട്ടല്‍ പണിക്കും കൂലിപ്പണിക്കും എത്തി. ഈ അവസ്ഥയില്‍ അധികാരവും പാര്‍ട്ടി സംവിധാനങ്ങളും അധികാരവും നില നിര്‍ത്തുന്ന കേരളം അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടിയിലും മേധാവിത്വം നേടുന്നത് സ്വാഭാവികമായ പരിണാമമാണ്.
സിപിഎമ്മിന്റെ രാഷ്ടീയ ചരിത്രം കേരളം – ബംഗാള്‍ ശാക്തിക ചേരികളുടെ ബലാബല ചരിത്രം കൂടിയാണ്. ഇരുപത്തി നാലാം കോണ്‍ഗ്രസ് എത്തുമ്പോള്‍ അതില്‍ ഒരു ശാക്തിക ചേരി നാമമാത്രമായി ചുരുങ്ങിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം കൂടിയുണ്ട് . മുന്‍കാലങ്ങളില്‍, പാര്‍ട്ടിയുടെ കേരള-പശ്ചിമ ബംഗാള്‍ ലോബികള്‍ തമ്മില്‍ പലതവണ രാഷ്ട്രീയമായി നേരിട്ട് ഏറ്റുമുട്ടിയിട്ടുണ്ട്.
സിപിഎമ്മിന്റെ സുവര്‍ണ കാലത്തില്‍ 1996ല്‍ ജ്യോതി ബസുവിന് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തപ്പോള്‍ കേരള ലോബി അതിനെതിരെ നിലപാടെടുത്തു. പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ അഭിപ്രായ സമന്വയം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ബസു അത് നിരസിക്കുകയും ചെയ്തു. ഇതാണ് പിന്നീട് അവര്‍ ചരിത്രപരമായ മണ്ടത്തരം എന്നു വിലയിരുത്തിയത്.
2007ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യത്തിലും ഇരു ലോബികളും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കോണ്‍ഗ്രസുമായി അന്ന് ഇരു സംസ്ഥാനങ്ങളിലും പ്രഖ്യാപിത ശത്രുവായിരുന്നിട്ടും കേരള- ബംഗാള്‍ താത്പര്യങ്ങള്‍ തമ്മില്‍ വടംവലി നടന്നു. 2015ല്‍ സീതാറാം യെച്ചൂരിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തപ്പോഴും ഇത് കണ്ടു. കേരളത്തിലെ നേതാക്കള്‍ എസ് രാമചന്ദ്രന്‍ പിള്ളയെ ആണ് അന്ന് പിന്തുണച്ചിരുന്നത്. പിന്നീട് ഒരുഘട്ടത്തില്‍ അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
മുഖ്യശത്രു ആരാണ് , അത് ബിജെപിയോ കോണ്‍ഗ്രസോ എന്ന വിഷയത്തിലും മാസങ്ങള്‍ നീണ്ട വാഗ്വാദം ഇരു ചേരികള്‍ തമ്മിലുണ്ടായി. രണ്ടിടത്തും രാഷ്ട്രീയ നിലനില്‍പ്പായിരുന്നു മുഖ്യവിഷയം. പ്രത്യയശാസ്ത്രമായിരുന്നില്ല നയത്തിന് അടിസ്ഥാനം. അന്ന് അടവു നയമായി കേരളവും ത്രിപുരയും ഒഴികെയുള്ളിടത്ത് സഖ്യമാകാമെന്ന് തീരുമാനിച്ചു. കേരള നേതാക്കളുടെ നിലപാട് സംസ്ഥാന തലത്തില്‍ അംഗീകരിക്കപ്പെട്ടു.
ഇതു കൂടാതെയാണ് സിപിഎം നേരിടുന്ന സാമ്പത്തിക പ്രശ്‌നം. പാര്‍ട്ടിയുടെ ചെലവുകള്‍ക്കുള്ള ഫണ്ട് കണ്ടെത്താന്‍ കേരളമൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കഷ്ടപ്പെടുകയാണ്. അധികാരത്തിലിരുന്ന ബംഗാള്‍ ,ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ പാര്‍ട്ടി സംവിധാനങ്ങള്‍ അപ്പാടെ തകര്‍ന്നു. പാര്‍ട്ടി ദൈനംദിന ചെലവുകള്‍ക്കു പോലും പണം കണ്ടെത്താന്‍ കഴിയുന്നില്ല എന്ന പ്രശ്‌നവുമുണ്ട്.
ദേശീയ തലത്തില്‍ പോലും ഫണ്ടിനായി കേരള ഘടകത്തെ ആശ്രയിക്കേണ്ട നിലയിലാണ് സിപിഎം . അതിനാല്‍ അധികാരമുള്ള ഏക സംസ്ഥാനത്തിന്റെ നേതാക്കള്‍ വരയ്ക്കുന്ന വരയില്‍ നില്‍ക്കണ്ട ദുരവസ്ഥയിലാണ് കേന്ദ്ര നേതാക്കള്‍ . സാമ്പത്തിക പ്രതിസന്ധി നല്‍കുന്ന അപ്രമാദിത്തം കേരളത്തിന്റെ സമീപനങ്ങളിലും നയങ്ങളിലും കടന്നുവരുന്നത് ആ രീതിയില്‍ സ്വാഭാവികമാണ്. മകള്‍ക്കെതിരേ എല്ലാ തെളിവുകളുമായി ഒരു അന്വേഷണം ്ര്രപഖ്യാപിക്കപ്പെടുമ്പോഴും മുഖ്യമന്ത്രിയെ ന്യായീകരിക്കേണ്ടി വരുന്നത് ആ സാഹചര്യത്തിലാണ്.
മധുര കോണ്‍ഗ്രസില്‍ പരമ്പരാഗത ശാക്തിക ചേരികളുടെ വേര്‍തിരിവുണ്ടെങ്കിലും ശക്തിക്ഷയിച്ച് പേരിനുമാത്രമായിരിക്കുന്നു ബംഗാള്‍ ഘടകം. തെരഞ്ഞെടുപ്പു വിജയങ്ങള്‍ അവകാശപ്പെടാനില്ലാത്ത മറ്റു സംസ്ഥാനങ്ങളില്‍ പോലും കേരളത്തിലെ നയം മാതൃകയായി അടിച്ചേല്‍പ്പിക്കാന്‍ കേരളത്തിലെ നേതാക്കള്‍ക്ക് ഇന്ന് സ്വാധീനമുണ്ട്.
നാമമാത്രമെങ്കിലും ആ സ്വാധീനം ഉപയോഗിച്ചാണ് പിണറായി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങല്‍ അഖിലേന്ത്യാ തലത്തില്‍ പ്രചാരം നല്‍കണമെന്ന് കേരളം പ്രമേയത്തിലൂടെ അവതരിപ്പിക്കുന്നത് ബേബിയുടെ സ്ഥാനാരോഹണവും ആ നിലയില്‍ കാണുമ്പോള്‍ ഒരു അത്ഭുതമോ അംഗീകാരമോ അല്ല. ഇന്ത്യയിലെ തെക്കെക്കോണിലേയ്ക്ക് ഒതുങ്ങുന്ന കനലിന്റെ ആളിക്കത്തല്‍ മാത്രമാണത്
News
വഖഫ് ബിൽ നിയമ രാഷ്ട്രീയ പോരാട്ടത്തിനൊരുങ്ങി മുസ്‌ലിം ലീഗ് 16 ന് കോഴിക്കോട്ട് പ്രതിഷേധ മഹാറാലി
രാജ്യസഭയിലും ബിൽ പാസായതിനെ തുടർന്ന് ചേർന്ന അടിയന്തിര നേതൃയോഗം പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: വഖഫ് ഭേദഗതി ബിൽ ബില്ലിനെതിരെ രാഷ്ട്രീയ നിയമ പോരാട്ടം തുടരാൻ മുസ്‌ലിം ലീഗിൻ്റെ ദേശീയ നേതൃയോഗത്തിൽ തീരുമാനം. രാജ്യസഭയിലും ബിൽ പാസായതിനെ തുടർന്ന് ചേർന്ന അടിയന്തിര നേതൃയോഗം പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദർ മെയ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു.
ബില്ലിനെതിരെ ദേശീയ തലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും ബില്ലിൻ്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിക്കാനും യോഗം തീരുമാനമെടുത്തു. ഇതോടനുബന്ധിച്ച് ഏപ്രിൽ 16 ന് കോഴിക്കോട് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കും. ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
ദേശീയ തലത്തിൽ ഓരോ സംസ്ഥാനത്തും നടക്കുന്ന പ്രക്ഷോഭങ്ങളുടെ തിയതി അതാത് സംസ്ഥാന കമ്മിറ്റികൾ കൂടി തീരുമാനിച്ച് പ്രഖ്യാപിക്കും ..മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് ബില്ലിലൂടെ സർക്കാർ നടപ്പാക്കിയത് എന്ന് യോഗം വിലയിരുത്തി. ഇത് ചൂണ്ടിക്കാട്ടി അടിയന്തിരമായി സുപ്രിം കോടതിയെ സമീപിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.ഇതിനായി ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെയും മുസ്‌ലിം ലീഗ് എം പി മാരെയും ചുമതലപ്പെടുത്തി.
രണ്ടാം മോദി സർക്കാറിന്റെ കാലത്ത് കൊണ്ട് വന്ന സി എ എ ക്ക് സമാനമായ നിയമമാണ് മൂന്നാം മോദി സർക്കാറിന്റെ വഖഫ് ബില്ലെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മതേതര ജനാധിപത്യ ശക്തികളെ ചേർത്ത് നിർത്തിക്കൊണ്ടുള്ള വമ്പിച്ച ബഹുജന സമരം ഇതിനെതിരെ ഉയർന്ന് വരുമെന്ന് പ്രഖ്യാപിച്ചു. മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തിനെതിരെയാണ് കേന്ദ്ര സർക്കാർ ഇന്ന് കടന്നു കയറുന്നത് നാളെ മറ്റ് മത ന്യൂനപക്ഷ ൾക്കു നേരെ ഇതാവർത്തിക്കും.
സംവരണമടക്കമുള്ള ന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ ഓരോന്നായി ഇല്ലാതാക്കുന്ന വിശാലമായ പദ്ധതിയുടെ ഭാഗമാണ് വഖഫ് ബിൽ എന്ന് മതേതര സമൂഹത്തിന് തിരിച്ചറിയാനാകണം. യോജിച്ച പോരാട്ടമാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നത്.വഖഫ് ബില്ലിന് തൊട്ടുപിന്നാലെ പാതിരാവിൽ മണിപ്പൂരിലെ രാഷ്ട്രപതി ഭരണത്തിനുള്ള നിയമവും പാസാക്കിയെടുത്തു എന്നത് ശ്രദ്ധേയമാണ്.
നൂറ് കണക്കിനാളുകൾ കൊല്ലപ്പെടുകയും ക്രൈസ്തവ ആരാധനാലയങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്ത മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കാത്ത പ്രധാനമന്ത്രിയുടെ ക്രൈസ്തവ സ്നേഹത്തിൻ്റെ കാപട്യം തിരിച്ചറിയാനുള്ള വിവേകം ആ സമൂഹത്തിനുണ്ട്. പൗരത്വ സമരത്തിന് സമാനമായ ജനകീയ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും മുസ്‌ലിം ലീഗ് ഇതിന്റെ മുന്നിലുണ്ടാകുമെന്നും യോഗം പ്രഖ്യാപിച്ചു.
ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി, ട്രഷറർ പി പി അബ്ദുൾ വഹാബ് എം പി, സീനിയർ വൈസ് പ്രസിഡണ്ട് അബ്ദുസമദ് സമദാനി എം പി, ഡോ: എം കെ മുനീർ എം എൽ എ,നവാസ് ഗനി എം പി, ഹാരിസ് ബീരാൻ എം പി, ദസ്തഗീർ ആഖ, ഖുർറം അനീസ് ഉമർ ,സി കെ സുബൈർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം
-
kerala3 days ago
പൊട്ടിപ്പൊളിഞ്ഞ റൂമുകള്‍; അടര്‍ന്ന് വീണ് കോണ്‍ക്രീറ്റ് പാളികള്‍; കോട്ടയം മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റലും അപകടാവസ്ഥയില്‍
-
kerala3 days ago
ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കുമില്ല
-
kerala2 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
kerala2 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
kerala3 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്‌ലിം സംഘടനാ നേതാക്കള്‍
-
crime3 days ago
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ