X

ലക്ഷക്കണക്കിന് ഫോണുകളില്‍ ഇന്ന് മുതല്‍ വാട്‌സ്ആപ്പ് ലഭിക്കില്ല

2016 വിടവാങ്ങിയതിനൊപ്പം ചില സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സ്ആപ്പും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. പുതുവര്‍ഷ ദിനം മുതല്‍ ലോകത്തെമ്പാടുമായി ലക്ഷക്കണക്കിന് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് സേവനം ലഭിക്കില്ല. പഴയ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയെന്ന കമ്പനിയുടെ തീരുമാനത്തെ തുടര്‍ന്നാണിത്.

പഴയ വിന്‍ഡോസ്, ആന്‍ഡ്രോയിഡ്, ആപ്പിള്‍ മോഡലുകളിലാണ് ഡിസംബര്‍ 31ഓടെ പ്രവര്‍ത്തനം നിലക്കുക. അടുത്ത ജൂണ്‍ മുതല്‍ BlackBerry OS, BlackBerry 10, Nokia S40, Nokia Symbian S60, Android 2.1, Android 2.2, Windows Phone 7 , iPhone 3GS/iOS 6 എന്നിവയിലും വാട്‌സ്ആപ്പ് പ്രവര്‍ത്തനം നിലക്കും. ഈ മോഡലുകള്‍ വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റുകളോട് യോജിക്കുന്നില്ലെന്നും അതിനാല്‍ പ്രവര്‍ത്തനം തുടര്‍ന്ന് ലഭിക്കില്ലെന്നും കഴിഞ്ഞമാസം ആദ്യത്തില്‍ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു.

chandrika: