india

ഒഡീഷ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹേമാനന്ദ ബിശ്വാല്‍ അന്തരിച്ചു

By Test User

February 26, 2022

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഒഡീഷ മുന്‍മുഖ്യമന്ത്രിയുമായ ഹേമാനന്ദ ബിശ്വാല്‍ (82) അന്തരിച്ചു. ന്യുമോണിയ ബാധിച്ചതിനാല്‍ ഭുവനേശ്വറിലുള്ള സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലായിരുന്നു. ഒഡീഷയില്‍ ഗോത്രവിഭാഗത്തില്‍ നിന്ന് ഉള്ള ആദ്യ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. രണ്ട് തവണ ഒഡീഷയുടെ മുഖ്യമന്ത്രിയായിട്ടുമുണ്ട്. 2009 ല്‍ ഒഡീഷയിലുള്ള ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും ബിശ്വാലിന്റെ മരണത്തില്‍ അനുശോചനമറിയിച്ചു.