വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കാളാണ്ടിത്താഴത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ നിരിക്ഷണം.

കോഴിക്കോട് നിന്ന് തന്നെയുള്ള ജസ്റ്റിന്‍ ജേക്കബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് റോഡരികില്‍ മൃതദേഹം കത്തിക്കരിഞ്ഞതായി യാത്രക്കാരന്‍ കാണുന്നത്. യാത്രക്കാര്‍ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.

കാന്‍സര്‍ രോഗിയായ ജസ്റ്റിന്‍ മനോവിഷമം കാരണം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.