ഉപതെരതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങളില്‍ വോട്ടെടുപ്പു ദിനമായ മേയ് 31നു പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആക്ടിനു പരിധിയില്‍ വരുന്ന വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അവധി ബാധകമായിരിക്കും.

സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍, ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഈ ദിവസം ശമ്പളത്തോടെയുള്ള അവധി അനുവദിക്കണം. ഇതിനുള്ള നടപടി സ്വീകരിക്കാന്‍ ലേബര്‍ കമ്മിഷണര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തൃക്കാക്കരയിലെ സമ്മതിദായകരായവരും മണ്ഡലത്തിനു പുറത്തു ജോലി ചെയ്യുന്നവരുമായവര്‍ക്കും ശമ്പളത്തോടെയുള്ള അവധി ബാധകമായിരിക്കും.