കൊച്ചി: ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ എറണാകുളം നോര്‍ത്ത് പൊലിസ് പിടികൂടി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ ഓടിച്ച ബസ് നിരവധി വാഹനങ്ങളില്‍ തട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അപകടത്തില്‍പ്പെട്ടവര്‍  പൊലിസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ്  കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്ന് ബസ് മോഷണ പോയ വിവരം അറിയുന്നത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിയിരുന്നു ബസ് കണ്ടെത്തിയത്.

കോഴിക്കോട് – ആലുവ റൂട്ടില്‍ ഓടുന്ന ബസായിരുന്നു ഇത്. ഇന്ന് രാവിലെയാണ് മോഷണം നടന്നത്. മെക്കാനിക്കിന്റെ വേഷത്തില്‍ എത്തിയാണ് ഇയാള്‍ ബസ് മോഷ്ടിച്ചത്.