മുംബൈ: ജയില്‍ മോചിതനായ രാജീവ് ഗാന്ധി വധക്കേസ് പ്രതിയുമായുള്ള തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ കൂടിക്കാഴ്ച രാജ്യതാല്‍പര്യത്തിന് എതിരാണെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. രാജീവ് ഗാന്ധി രാഷ്ട്ര നേതാവായിരുന്നു. രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്ത അദ്ദേഹം തമിഴ്‌നാട്ടിലാണ് കൊല്ലപ്പെട്ടത്. കൊലയാളിയെ തമിഴ്‌നാട് മുഖ്യമന്ത്രി ആദരിച്ചാല്‍ അത് ഇന്ത്യന്‍ സംസ്‌കാരമല്ലെന്നും ഇത്തരത്തിലുള്ള പ്രവണതകള്‍ രാജ്യത്തിന്റെ പൊതുവായ ആദര്‍ശങ്ങള്‍ക്ക് എതിരാവുമെന്നും റാവത്ത് കുറ്റപ്പെടുത്തി. പേരറിവാളനെ മോചിപ്പിച്ച സുപ്രീംകോടതി വിധിയില്‍ ദുഃഖമുണ്ടെന്ന് കോണ്‍ഗ്രസും പ്രതികരിച്ചിരുന്നു.