കൊച്ചി: ആലുവയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചു. കോഴിക്കോട് -ആലുവ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസാണ് മോഷണം പോയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

മെക്കാനിക്കിന്റെ വേഷത്തില്‍ എത്തി ഇയാള്‍ ബസ് മോഷ്ടിച്ചു  എന്നാണ് ലഭിക്കുന്ന വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.