kerala
മതവിദ്വേഷ പ്രസംഗം; പി.സി ജോര്‍ജ്ജ് ജയിലിലേക്ക്; 14 ദിവസം റിമാന്‍ഡില്‍
പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ് പി.സി ജോര്‍ജ്ജിനെ മാറ്റുന്നത്.
അനന്തപുരി മതവിദ്വേഷ പ്രസംഗ കേസില്‍ മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ കോടതിയാണ് റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ് പി.സി ജോര്‍ജ്ജിനെ മാറ്റുന്നത്.
രാവിലെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കിയാണ് ജോര്‍ജിനെ റിമാന്‍ഡ് ചെയ്തത്. ജോര്‍ജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റന്നതിന് മുമ്പായി വൈദ്യ പരിശോധനക്ക് വിധേയനാക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് അനന്തപുരി മതവിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിനെ വീണ്ടും അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പി.സി ജോര്‍ജിനെ രാത്രി ഏഴരയോടെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.
വഴി മധ്യേ അദ്ദേഹം ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വൈദ്യ സഹായം തേടിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് പി.സി ജോര്‍ജിനെ എറണാകുളം എ.ആര് ക്യാമ്പിലേക്ക് മാറ്റിയാണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
വെണ്ണല കേസില്‍ മൊഴി രേഖപ്പെടുത്താന്‍ പി.സി ജോര്‍ജിനോട് ഇന്നലെ ഉച്ചക്ക് രണ്ടരയ്ക്ക് ഹജരാകണമെന്ന് പാലാരിവട്ടം സി.ഐ ആവശ്യപ്പെട്ടിരുന്നു. ഇതിനായി മകന് ഷോണ്‍ ജോര്‍ജിനൊപ്പം കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടത് പി.സി ജോര്‍ജ് അറിഞ്ഞത്. കോടതി നിര്‍ദേശിച്ച ജാമ്യ വ്യവസ്ഥകള്‍ പി.സി ജോര്‍ജ് 10 ദിവസത്തിനകം ലംഘിച്ചെന്നും ഇക്കാരണത്താലാണ് ജാമ്യം റദ്ദാക്കുന്നതെന്നും തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ (രണ്ട്) ഉത്തരവില്‍ പറയുന്നു.
kerala
പോലീസ് അക്കാദമി ക്യാമ്പസിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്തി; അന്വേഷണം ആരംഭിച്ചു
30 വർഷത്തിലധികം പ്രായമുള്ള രണ്ട് ചന്ദനമരങ്ങളുടെ കാതലാണ് മോഷണം പോയതെന്നാണ് ലഭ്യമായ വിവരം.
തൃശൂർ: തൃശൂരിലെ പോലീസ് അക്കാദമി ക്യാമ്പസിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്തിയതായി പരാതി. സംഭവം നടന്നത് ദിവസങ്ങൾക്ക് ശേഷമാണ് വിവരം പുറത്തുവന്നത്. 30 വർഷത്തിലധികം പ്രായമുള്ള രണ്ട് ചന്ദനമരങ്ങളുടെ കാതലാണ് മോഷണം പോയതെന്നാണ് ലഭ്യമായ വിവരം.
ഇത് സംബന്ധിച്ച് വിയ്യൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്കാദമി ക്യാമ്പസിലെ കാടിനോട് ചേർന്ന ഭാഗത്താണ് മോഷണം നടന്നത്. രണ്ട് ദിവസം മുൻപാണ് വിയ്യൂർ പോലീസിന് പരാതി ലഭിച്ചത്. അന്വേഷണം ആരംഭിച്ചതായി എസ്.എച്ച്.ഒ അറിയിച്ചു.
സി.സി.ടി.വി ക്യാമറ നിരീക്ഷണമില്ലാത്ത ഭാഗത്തുനിന്നാണ് ചന്ദനം മോഷ്ടിച്ചത്. രണ്ട് ആഴ്ച മുൻപാണ് മോഷണം നടന്നതെന്നാണു പ്രാഥമിക നിഗമനം. മരക്കട്ടികളുടെ പഴക്കം കണക്കാക്കിയാണ് ഇത്തരമൊരു വിലയിരുത്തൽ. അക്കാദമി എസ്റ്റേറ്റ് ഓഫീസർ വിയ്യൂർ പോലീസിൽ നൽകിയ പരാതിയിൽ, ഡിസംബർ 27നും ജനുവരി 2നും ഇടയിലാണ് മോഷണം നടന്നതെന്നാണ് വ്യക്തമാക്കുന്നത്.
അതേസമയം, മോഷണ വിവരം പുറത്തുവന്നതോടെ കർശന ജാഗ്രതാ നിർദേശവുമായി അക്കാദമി ഭരണകൂടം സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.
kerala
ശബരിമല സ്വർണപ്പാളി കേസ്: ഉദ്യോഗസ്ഥർ മനഃപൂർവം വീഴ്ചവരുത്തിയെന്ന് എസ്.ഐ.ടി റിപ്പോർട്ട്
ദേവസ്വം മാന്വൽ ലംഘിച്ചാണ് സ്വർണപ്പാളികൾ ക്ഷേത്രപരിസരത്തിന് പുറത്തേക്ക് കടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്ക് കൊടുത്തുവിട്ട നടപടിക്രമങ്ങളിൽ കേസിലെ പ്രതികളായ ഉദ്യോഗസ്ഥർ മനഃപൂർവം വീഴ്ചവരുത്തിയതായി എസ്.ഐ.ടി ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. ദേവസ്വം മാന്വൽ ലംഘിച്ചാണ് സ്വർണപ്പാളികൾ ക്ഷേത്രപരിസരത്തിന് പുറത്തേക്ക് കടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
2019ൽ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതിന് പിന്നാലെ മേൽനോട്ട ചുമതല കെ.എസ്. ബൈജുവിന് നൽകിയിരുന്നെങ്കിലും അതിന് യാതൊരു നടപടിയും ഉണ്ടായില്ല. ദേവസ്വം സ്വർണപ്പണിക്കാരന്റെ സാന്നിധ്യമുണ്ടായിട്ടും ഡി. സുധീഷ്കുമാർ തയ്യാറാക്കിയ മഹസറിൽ ‘ചെമ്പുതകിടുകൾ’ എന്നാണ് രേഖപ്പെടുത്തിയതെന്നും എസ്.ഐ.ടി ചൂണ്ടിക്കാട്ടി.
അറ്റകുറ്റപ്പണിക്ക് കരാർ വെക്കാതിരുന്നതിൽ ദുരൂഹതയുണ്ടെന്നും, മഹസറിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പകരം സുഹൃത്തുക്കളാണ് ഒപ്പിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വർണപ്പാളികൾ തിരിച്ചെത്തിച്ചപ്പോഴും മഹസർ തയ്യാറാക്കുകയോ തൂക്കം പരിശോധിക്കുകയോ ചെയ്തില്ല. സ്വർണം കുറവുണ്ടെന്ന കാര്യം അറിഞ്ഞിട്ടും അന്വേഷണം നടത്താൻ പ്രതികളായ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും ഇത് അവരുടെ പങ്കിന് തെളിവാണെന്നും എസ്.ഐ.ടി വ്യക്തമാക്കി.
ദ്വാരപാലക ശിൽപങ്ങളിൽ 1564.190 ഗ്രാം സ്വർണം പൊതിഞ്ഞിരുന്നതായും, ശ്രീകോവിലിന് ചുറ്റുമുള്ള എട്ട് തൂണുകൾക്കും അരികിലെ ബീഡിങ്ങുകൾക്കുമായി 4302.660 ഗ്രാം സ്വർണം ഉപയോഗിച്ചതായും യു.ബി ഗ്രൂപ്പിന്റെ 1998 ഒക്ടോബർ 15ലെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഓരോ പ്ലേറ്റിലും എത്ര സ്വർണമുണ്ടെന്ന കാര്യത്തിൽ വ്യക്തത വരാൻ സാംപിൾ പരിശോധനാഫലം ലഭിക്കേണ്ടതുണ്ടെന്ന് എസ്.ഐ.ടി അറിയിച്ചു.
റിപ്പോർട്ടിന് മറുപടി നൽകാൻ പ്രതികളുടെ അഭിഭാഷകൻ സമയം തേടിയതിനെ തുടർന്ന് ജാമ്യഹരജികൾ ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യാഴാഴ്ചത്തേക്ക് മാറ്റി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹരജിയും അന്ന് പരിഗണിക്കും.
kerala
ജനങ്ങളെ ഹൃദയത്തോട് ചേർത്തുവെച്ച നേതാവ്: പി.കെ ബഷീർ എം.എൽ.എ
എന്റെ പിതാവ് സീതി ഹാജിയും ഇബ്രാഹിം കുഞ്ഞ് സാഹിബും നല്ല ആത്മബന്ധമുള്ള കുടുംബസുഹൃത്തുക്കളായിരുന്നു.
മലപ്പുറം: ജനങ്ങളെ ഹൃദയത്തോട് ചേർത്തുവച്ച നേതാവിനെയാണ് വി കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് പി.കെ ബഷീർ എംഎൽഎ അനുസ്മരിച്ചു. എന്റെ പിതാവ് സീതി ഹാജിയും ഇബ്രാഹിം കുഞ്ഞ് സാഹിബും നല്ല ആത്മബന്ധമുള്ള കുടുംബസുഹൃത്തുക്കളായിരുന്നു.
പിതാവിന്റെ വിയോഗ ശേഷം എന്നോടും ഏറെ വാത്സല്യത്തോടെയാണ് പെരുമാറിയത്. കന്നി എം.എൽ.എയായി 2011ൽ നിയമസഭയിലെത്തിയ എനിക്ക് പിതൃതുല്യമായ പരിഗണനയോടെ എല്ലാ കാര്യങ്ങളും പറഞ്ഞുതരികയും മന്ത്രി എന്ന നിലയിൽ എന്റെ മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾക്ക് ഒപ്പം നിൽക്കുകയും ചെയ്തു. എന്നും പാർട്ടി പ്രവർത്തകരെ ഹൃദയത്തോട് ചേർത്തുപിടിച്ച, പാവപ്പെട്ടവരെ സഹായിക്കുന്ന ജനകീയ നേതാവായിരുന്നു അദ്ദേഹം. ഒരുപാട് മനുഷ്യരുടെ ആശ്രയമാണ് അറ്റുപോയതെന്നും അദ്ദേഹം പറഞ്ഞു.
-
GULF1 day agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala1 day agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
News2 days agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
kerala3 days agoവെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി വേണം; സാംസ്കാരിക പ്രവര്ത്തകന്
-
kerala3 days ago‘മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ല; ഇനി പറയാതിരിക്കുകയാണ് നല്ലത്’; കെ സി വേണുഗോപാല്‍
-
kerala2 days agoകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
-
News2 days agoമുസ്തഫിസുര്‍ വിവാദം: ഐപിഎല്‍ സംപ്രേഷണം വിലക്കി ബംഗ്ലാദേശ്
