മാഡ്രിഡ്: ഇത് വരെ ബാര്‍സിലോണയുടെ ഏത് കിറ്റും ആദ്യമായി അവതരിപ്പിക്കാറുള്ളത് ലിയോ മെസിയായിരുന്നു. ഇന്നലെ ബാര്‍സ പുതിയ മൂന്നാം കിറ്റ് പുറത്തിറക്കിയപ്പോള്‍ ചിത്രം നിറയെ മെംഫിസ് ഡിപ്പേ എന്ന ഡച്ചുകാരന്‍. ബാര്‍സയുടെ പതിവ് ജഴ്‌സിയില്‍ നിന്നും പുതിയ ജഴ്‌സിയില്‍ ചെറിയ മാറ്റമുണ്ട്-സിഗ് സാഗ് വരകള്‍. ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മല്‍സരത്തില്‍ മൂന്നാം കിറ്റിലായിരിക്കും ബാര്‍സ ഇറങ്ങുക. മെംഫിസ് ഡിപ്പേ ആദ്യം കിറ്റ് അവതരിപ്പിച്ചതിന് ശേഷം ടീമിലെ മറ്റ് താരങ്ങളെല്ലാം പുത്തന്‍ ജഴ്‌സിയില്‍ രംഗത്ത് വന്നു.