പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടതിനെ തുടര്‍ന്ന് കന്നട നടി ചേതന രാജ് അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നടിയുടെ മരണം. നടി ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് ആശുപത്രിയില്‍ എത്തിയതായിരുന്നു.  തിങ്കളാഴ്ച രാവിലെയാണ് ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തില്‍ വെള്ളം അടിഞ്ഞു കൂടിയതാണ് നടിയുടെ മരണത്തിന്  കാരണമെന്നാണ് റിപ്പോര്‍ട്ട്.

സര്‍ജറിയിലെ പിഴവാണ് നടിയുടെ മരണ കാരണമെന്ന് കുടുംബം ആരോപണം ഉന്നയിച്ചു. ആശുപത്രിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി നടിയുടെ മാതാപിതാക്കള്‍ പൊലിസില്‍ പരാതി നല്‍കി. ഗീത, ദൊരേസാനി തുടങ്ങിയ സീരിയലുകളില്‍ ചേതന അഭിനയിച്ചിരുന്നു.