കെപിസിസി അധ്യക്ഷന്‍ ശ്രീ കെ സുധാകരനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത് ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കമാണെന്ന് കെപിസിസി പൊളിറ്റിക്കല്‍ അഫേയര്‍സ് കമ്മിറ്റി അംഗം എം. ലിജു.  സുധാകരന്‍ നടത്തിയ പരാമര്‍ശം ഇന്ത്യന്‍ ശിക്ഷ നിയമം 153 പ്രകാരം കേസെടുക്കാന്‍ എങ്ങനെ പര്യാപ്തമാകുമെന്ന് ലിജു  ചോദിച്ചു.

കെ. സുധാകരന്റെ പരാമര്‍ശം പിണറായി വിജയന് മനോവിഷമവും രോഷവും ഉണ്ടാക്കിയെന്നും അതിനാല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ കലാപം സൃഷ്ടിക്കുമെന്നാണോ പോലീസ് ഭാഷ്യമെന്നും ലിജു ചോദിച്ചു. മനോവിഷമം ഉണ്ടാക്കുന്നതാണ് കേസിന് ആധാരമെങ്കില്‍ പി.ടി തോമസിന്റെ മരണം മൂലമുണ്ടായ ഉപതിരഞ്ഞെടുപ്പ് സൗഭാഗ്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി എത്ര പേര്‍ക്ക് മനോവിഷമമുണ്ടാക്കിയെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണ്ടേ എന്നും  ലിജു ചോദിച്ചു.