ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ 4 പ്രതികളെ വെടിവെച്ചുകൊന്നത് വ്യാജഏറ്റുമുട്ടലില്‍ എന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. കൊലപ്പെടുത്തുമെന്ന് ഉദ്ദേശത്തോടെ മനപ്പൂര്‍വ്വം വെടിവയ്ക്കുകയായിരുന്നു എന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ സുപ്രീം കോടതി ജഡ്ജി ആയ വി എസ് സിര്‍പൂര്‍ക്കാര്‍ അധ്യക്ഷനായ സമിതിയാണ് ഏറ്റുമുട്ടിലി നെക്കുറിച്ച് അന്വേഷിച്ചിരുന്നത്.

പ്രതികള്‍ പോലീസിന്റെ പിസ്റ്റല്‍ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന ഹൈദരാബാദ് പോലീസിനെ വാദം തെറ്റെന്ന് സമിതി ചൂണ്ടിക്കാട്ടി. വ്യാജ ഏറ്റുമുട്ടല്‍ നടത്തിയ 10 പോലീസുക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും സമിതി ശുപാര്‍ശ ചെയ്തു.

മൃഗഡോക്ടറായ യുവതിയെ കൂട്ടബലാത്സംഗ കേസില്‍ 2019 ഡിസംബര്‍ ആറിനാണ് പ്രതികള്‍ പോലീസിന്റെ വെടിയേറ്റു മരിക്കുന്നത്. സ്വയം പ്രതിരോധിക്കാന്‍ ആണ് വെടിവെച്ചത് എന്നായിരുന്നു പോലീസ് വാദം.കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ആണെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.