ഒരു മാസം കൂടി മാത്രമേ കിലിയന്‍ എംബാപ്പേയെ പിഎസ്ജി ജഴ്‌സിയില്‍ കാണു.ഡിസംബറില്‍ അദ്ദേഹത്തിന്റെ പാരിസ് കരാര്‍ പൂര്‍ത്തിയാവും. ജനുവരി ഒന്ന് മുതല്‍ സ്വതന്ത്രതാരം ഏത് ക്ലബിലേക്ക് പോവണമെന്ന് അദ്ദേഹത്തിന് തന്നെ തീരുമാനിക്കാം.

പിഎസ്ജിയില്‍ തുടരാന്‍ താനില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയ സാഹചര്യത്തില്‍ ഫ്രഞ്ച് ക്ലബിനേകാളും ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത് റയല്‍ മാഡ്രിഡാണ്. കരീം ബെന്‍സേമ അവിടെ കളിക്കുന്നതിനാല്‍ ആ വഴി തന്നെയാണ് എംബാപ്പെയും. എംബാപ്പെ- ബെന്‍സേമ സഖ്യമാണ് ഇപ്പോള്‍ ഫ്രഞ്ച് ദേശീയ ടീമിലെ ഉഗ്രജോഡി.