Connect with us

News

നേപ്പാളും കോവിഡ് സുനാമിയില്‍ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

Published

on

ഇന്ത്യക്കു പിന്നാലെ നേപ്പാൡലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന കോവിഡ് നിരക്കുകള്‍ വര്‍ദ്ധിച്ചതോടെ നേപ്പാളിന്റെ ആരോഗ്യമേഖല വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം 9,070 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മാസം മുമ്പ് രോഗികളുടെ പ്രതിദിന എണ്ണം 298 ആയിരുന്നു. മഹാമാരി പടര്‍ന്നുതുടങ്ങിയ ശേഷം രാജ്യത്ത് 3500ലേറെ പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ 400 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ്. ആശുപത്രികളില്‍ ഓക്ജിനും ബെഡുകള്‍ക്കും കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളെല്ലാം രോഗബാധിതരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് കാഠ്മണ്ഡുവിലെ ഹോസ്പിറ്റള്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെഡിസിന്‍ ആന്റ് സര്‍ജറി മേധാവി ജ്യോതീന്ദ്ര ശര്‍മ്മ പറഞ്ഞു. ബെഡുകള്‍ ലഭ്യമായ ആശുപത്രികളില്‍ ഓക്ജിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പുതുതായി ചികിത്സ തേടി എത്തുന്ന രോഗികള്‍ വെയ്റ്റിങ് ലിസ്റ്റിലാണ്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ ആളുകള്‍ തെരുവില്‍ മരിക്കുന്ന സ്ഥിതി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ത്രിഭുവന്‍ യൂനിവേഴ്‌സിറ്റി ടീച്ചിങ് ഹോസ്പിറ്റലില്‍ രോഗികളെ വരാന്തയില്‍ കിടത്തിയിരിക്കുകയാണ്. ആവശ്യത്തിന് സ്ഥലസൗകര്യവും മെഡിക്കല്‍ ഉപകരണങ്ങളും ഇല്ലാത്തതുകൊണ്ട് അനേകം പേര്‍ മടങ്ങിപ്പോകുന്നുണ്ട്.
മുന്നൊരുക്കങ്ങളൊന്നുമില്ലാതെ വലിയൊരു കോവിഡ് സുനാമിയിലാണ് രാജ്യം അകപ്പെട്ടിരിക്കുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകനായ ബിഷാല്‍ ധകല്‍ പറഞ്ഞു. കഴിഞ്ഞ മാസം പ്രധാന നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകളെല്ലാം നേപ്പാള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. രോഗത്തോട്് പോരാടാന്‍ വാക്‌സിനുകളും മെഡിക്കല്‍ സാമഗ്രികളും നല്‍കി സഹായിക്കണമെന്ന് പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഓലി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ജനുവരിയില്‍ തുടങ്ങിയ വാക്‌സിനേഷന്‍ അനിശ്ചതത്വത്തിലാണ്. ഇന്ത്യയില്‍ കോവിഡ് നിരക്ക് ഉയര്‍ന്നുനില്‍ക്കുമ്പോഴും നേപ്പാളില്‍ മതപരമായ ആഘോഷങ്ങളും രാഷ്ട്രീയ യോഗങ്ങളും വിവാഹങ്ങളും സജീവമായി നടന്നിരുന്നു. ഇന്ത്യയില്‍നിന്ന് അനേകം നേപ്പാളികള്‍ കൂട്ടത്തോടെ എത്തിയത് രോഗവ്യാപനം രൂക്ഷമാകാന്‍ കാരണമായിട്ടുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

kerala

ഇന്ത്യ മുന്നണി വിജയിക്കണം; കെ.ജി.എസ്‌

പ്രമുഖ ഇടതു ചിന്തകൻ ഡോ. എം. ആസാദ് അടക്കമുള്ളവർ ഇതിന് പിന്തുണച്ച് ലൈക് ചെയ്തു.

Published

on

ഇന്ത്യ മുന്നണി വിജയിക്കണമെന്ന് പ്രശസ്ത കവി കെ.ജി.എസ്. അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക് പേജിലാണ് ഇന്നലെ ഈ പോസ്റ്റിട്ടത്. പ്രമുഖ ഇടതു ചിന്തകൻ ഡോ. എം. ആസാദ് അടക്കമുള്ളവർ ഇതിന് പിന്തുണച്ച് ലൈക് ചെയ്തു.

Continue Reading

india

മോദി ഒരു പെറ്റി പൊളിറ്റീഷ്യൻ; ഗ്യാരൻ്റി വെറും കള്ളത്തരം: മല്ലികാർജുൻ ഖർഗെ

നല്‍കിയ വാഗ്ദാനങ്ങളെല്ലാം മോദി മറന്നു. പ്രധാനമന്ത്രി വെറുതെ കള്ളം പറയുകയാണ്. മോദിയുടെ ഗ്യാരന്റി വെറും കള്ളത്തരമാണ്. രാജ്യത്ത് ബിജെപിക്ക് എതിരായ അടിയൊഴുക്ക് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

മോദി ഒരു പെറ്റി പൊളിറ്റീഷ്യനാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിന് വോട്ടര്‍മാരില്‍ നിന്ന് മികച്ച പിന്തുണ കിട്ടുന്നുണ്ടെന്നും മോദി ഇതില്‍ ഭയപ്പെടുകയാണെന്നും ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് ഒന്നുമല്ലെങ്കില്‍ എന്തിനാണ് മോദി നിരന്തരം വിമര്‍ശിക്കുന്നതെന്നു ചോദിച്ച ഖാര്‍ഗെ അഴിമതിയോട് സന്ധിചെയ്യില്ലെന്ന് പറഞ്ഞ ബിജെപി മറുവശത്ത് എംഎല്‍എമാരെ വിലക്ക് വാങ്ങുകയാണെന്നും ആരോപിച്ചു.

നല്‍കിയ വാഗ്ദാനങ്ങളെല്ലാം മോദി മറന്നു. പ്രധാനമന്ത്രി വെറുതെ കള്ളം പറയുകയാണ്. മോദിയുടെ ഗ്യാരന്റി വെറും കള്ളത്തരമാണ്. രാജ്യത്ത് ബിജെപിക്ക് എതിരായ അടിയൊഴുക്ക് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ് ലിംകള്‍ക്ക് നല്‍കുമെന്നാണ് അവര്‍ പറയുന്നത്. കുട്ടികളുടെ എണ്ണം കൂടിയത് വരെ മോദി കുറ്റമായി കാണുകയാണ്. തനിക്ക് 5 കുട്ടികളുണ്ട്. അധ്വാനിച്ചാണ് അവരെ വളര്‍ത്തിയതെന്നും ഖാര്‍ഗെ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗം തെറ്റായി പോയി. അദ്ദേഹം ഇന്ത്യാ ചരിത്രം വായിക്കണം. രാജ്യത്തെ ഒക്കെട്ടായി നിര്‍ത്താന്‍ പഠിക്കണം. രാജ്യത്ത് ഒരു മതവിഭാഗത്തില്‍ മാത്രമല്ല കുട്ടികള്‍ കൂടുന്നത്. അതിനെ മതപരമായ വേര്‍തിരിച്ചു കാണരുത്. കേരളം രാജ്യത്തെ രാഷ്ട്രീയത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

നേതാക്കളെയെല്ലാം ജയിലിലിടുകയാണ്. കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചു. തൊഴിലില്ലായ്മയെ പറ്റി ഒരക്ഷരം മോദി മിണ്ടുന്നില്ല. പണപെരുപ്പം വര്‍ധിക്കുകയാണ്. 2014-ലെയും ഇപ്പോഴത്തെയും ഇന്ധന ഗ്യാസ് വില താരതമ്യം ചെയ്തു നോക്കൂവെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ എന്ത് ചെയ്തു? കേരളത്തില്‍ എന്ത് ചെയ്യുമെന്നാണ് പറയുന്നത്?. തരൂര്‍ പാര്‍ട്ടിയുടെ ശക്തിയാണ്. അടൂര്‍ പ്രകാശ് മികച്ച സ്ഥാനാര്‍ത്ഥിയാണ്. യുഡിഎഫ് നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെല്ലാം മികച്ചവരാണെന്നും 20 സീറ്റിലും വിജയിക്കുമെന്നും ഖാര്‍ഗെ വ്യക്തമാക്കി.

Continue Reading

kerala

വടകരയിൽ അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി: ഷാഫി പറമ്പിൽ

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ ആരോടും താന്‍ പറഞ്ഞിട്ടില്ല. അത്തരം പോസ്റ്റുകള്‍ കാണാന്‍ തന്നെ താല്‍പര്യമില്ല. ഒരു പോസ്റ്റിന്റേയും ആവശ്യമില്ല ഉള്ള കാര്യങ്ങള്‍ പറഞ്ഞ് വോട്ട് ചോദിച്ചാല്‍ മതിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Published

on

വടകരയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി. താന്‍ വ്യക്തിപരമായി ആരേയും അധിക്ഷേപിച്ചിട്ടില്ല.

എതിര്‍ സ്ഥാനാര്‍ഥി ബോംബ് ഉണ്ടാക്കി എന്ന് പറഞ്ഞിട്ടില്ല. എന്റെ അറിവില്ലാത്ത കാര്യം രേഖാമൂലം പരാതി നല്‍കിയപ്പോഴാണ് വക്കീല്‍ നോട്ടീസ് അയക്കാന്‍ നിര്‍ബന്ധിതനായത്. തനിക്ക് എതിര്‍ സ്ഥാനാര്‍ഥി വക്കീല്‍ നോട്ടീസ് അയച്ചതുകൊണ്ട് കാര്യമില്ല, തനിക്ക് അറിയാത്ത കാര്യമാണെന്നും ഷാഫി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ ആരോടും താന്‍ പറഞ്ഞിട്ടില്ല. അത്തരം പോസ്റ്റുകള്‍ കാണാന്‍ തന്നെ താല്‍പര്യമില്ല. ഒരു പോസ്റ്റിന്റേയും ആവശ്യമില്ല ഉള്ള കാര്യങ്ങള്‍ പറഞ്ഞ് വോട്ട് ചോദിച്ചാല്‍ മതിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഡിജിപിക്ക് പരാതി നല്‍കി.

തെറ്റായ പ്രചരണങ്ങളും ആരോപണങ്ങളും നടത്തിയത് സംബന്ധിച്ചാണ് ഷാഫി ഡിജിപിക്ക് പരാതി നല്‍കിയത്. വക്കീല്‍ നോട്ടീസയച്ചിട്ടും ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും കെ. കെ ശൈലജ പറഞ്ഞതോടെയാണ് ഷാഫി പരാതി നല്‍കിയത്.

 

Continue Reading

Trending