തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ചികത്സാ മാര്‍ഗരേഖ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഇനി മുതല്‍ കോവിഡ് ചികിത്സക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് സര്‍ക്കാറിന്റെ തീരുമാനം.
ഗ്രാമ,നഗര വ്യത്യാസമില്ലാതെ കോവിഡ് ചികിത്സ എല്ലാവര്‍ക്കും ലഭിക്കുക എന്നതാണ് സര്‍ക്കാര്‍ പുതിയ തീരുമാനത്തിലുടെ ലക്ഷ്യമിടുന്നത്‌.