News
മുഹമ്മദ് സലാഹ് ലിവര്‍പൂള്‍ വിട്ടു പോവില്ലെന്ന് ഏജന്റ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തപ്പി തടയുന്ന ലിവര്‍പൂള്‍ വിടാന്‍ മുഹമ്മദ് സലാഹ് ഒരുക്കമല്ലെന്ന് അദ്ദേഹത്തിന്റെ ഏജന്റ്.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തപ്പി തടയുന്ന ലിവര്‍പൂള്‍ വിടാന്‍ മുഹമ്മദ് സലാഹ് ഒരുക്കമല്ലെന്ന് അദ്ദേഹത്തിന്റെ ഏജന്റ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രിക്വാര്‍ട്ടറില്‍ നിന്നും റയല്‍ മാഡ്രിഡിനോട് ദ്വിപാദ പോരാട്ടത്തില്‍ തോറ്റതിന് പിറകെ സലാഹ് സ്പാനിഷ് ലാലീഗയിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ലിവര്‍പൂളിന്റെ റെക്കോര്‍ഡ് ഗോള്വേട്ടക്കാരന് അങ്ങനെ ചിന്തിക്കുന്നില്ലെന്നാണ് ഏജന്റ് റാമി അബ്ബാസ് വ്യക്തമാക്കിയത്. 2025 വരെ ഈജിപ്ത് താരത്തിന് ലിവറുമായി കരാറുണ്ട്. ആ കരാര്‍ താരം പാലിക്കുമെന്നാണ് അബ്ബാസ് പറയുന്നത്. സലാഹ് ലിവര്‍ വിടുമെന്ന വാര്‍ത്തകള്‍ എവിടെ നിന്നാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്… ? ഇതായിരുന്നു അബ്ബാസിന്റെ ട്വീറ്റ്. അവസാന സീസണിലാണ് സൂപ്പര്‍ സ്ട്രൈക്കര്‍ സാദിയോ മാനേയെ ലിവറിന് നഷ്ടമായത്. ജര്‍മന്‍ ക്ലബായ ബയേണ്‍ മ്യുണിച്ചിലേക്കാണ് അദ്ദേഹം ചേക്കേറിയത്. ബ്രസീലുകാരനായ മുന്നിരക്കാരന് റോബര്‍ട്ടോ ഫിര്‍മിനോ ഈ സീസണിന് ശേഷം താന്‍ ലിവര്‍ വിടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സലാഹ് കൂടി പോയാല്‍ മുന്‍നിരയിലെ ത്രിമൂര്‍ത്തികളെല്ലാം പോവുന്ന അവസ്ഥയാവും.
kerala
വേണുവിന്റെ മരണത്തില്‍ ആശുപത്രികള്‍ക്ക് ഗുരുതര വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
സി.എച്ച്.സി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിവരെ ചികിത്സാപിഴവുകള്‍ സംഭവിച്ചതായി ഡിഎംഇ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ കൊല്ലം ചവറ സ്വദേശി വേണു മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സി.എച്ച്.സി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിവരെ ചികിത്സാപിഴവുകള്‍ സംഭവിച്ചതായി ഡിഎംഇ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
കൊല്ലം ജില്ലാ ആശുപത്രിയില്‍ അടിയന്തര ചികിത്സ നല്കിയിരുന്നെങ്കില് വേണുവിന്റെ ജീവന് രക്ഷിക്കാനാവുമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്‍ജിയോപ്ലാസ്റ്റി നടത്തണമെന്ന നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും അത് ചികിത്സാ ഫയലില്‍ രേഖപ്പെടുത്തിയില്ല. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയിട്ടും ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടികള്‍ ശിപാര്‍ശ ചെയ്തിട്ടില്ലെന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിഴവുകള്‍ ഉണ്ടായതായി അന്വേഷണ സംഘം വിലയിരുത്തി. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിക്കാതെ മെഡിക്കല്‍ വാര്‍ഡിലേക്കാണ് മാറ്റിയത്. ഇതുമൂലം ആവശ്യമായ ചികിത്സ ലഭിക്കാന്‍ വൈകിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ നവംബറിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് കൊല്ലം പന്മന സ്വദേശി വേണു മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം ടി.എം.ഇയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. താന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാകുമെന്ന് വേണു അയച്ച നിരവധി ശബ്ദസന്ദേശങ്ങള്‍ മരണശേഷം പുറത്തുവന്നതും വലിയ വിവാദമായിരുന്നു.
kerala
കോഴിക്കോട് ഏറാമല പഞ്ചായത്തിലും എസ്ഐആര്‍ പിഴവ്; 400ലേറെ പേര് വോട്ടര്‍ പട്ടികയ്ക്ക് പുറത്ത്
ഏറാമല പഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലെ 38-ാം നമ്പര്‍ ബൂത്തിലാണ് ഗുരുതര വീഴ്ച ഉണ്ടായത്.
കോഴിക്കോട്: കുറ്റ്യാടിക്ക് പിന്നാലെ കോഴിക്കോട് ജില്ലയിലെ ഏറാമല പഞ്ചായത്തിലും വിവരങ്ങള്‍ അപ്ലോഡ് ചെയ്തതിലെ പിഴവിനെ തുടര്‍ന്ന് 400ലേറെ പേര് സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) നടപടിയില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായി. ഏറാമല പഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലെ 38-ാം നമ്പര്‍ ബൂത്തിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. ഇവിടെ ആകെയുള്ള 891 വോട്ടര്‍മാരില്‍ 419 പേര്‍ക്കാണ് രേഖകളുമായി ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചത്.
നേരത്തെ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പഞ്ചായത്തിലെ 106 ബൂത്തുകളിലും സമാനമായ പിഴവ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ)ക്കെതിരെ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജനപ്രതിനിധികള്‍ പരാതി നല്‍കിയിട്ടുണ്ട്.
എസ്ഐആറിന്റെ ഭാഗമായി പൂരിപ്പിച്ച ഫോമുകള്‍ ബിഎല്‍ഒ ആപ്പില്‍ അപ്ലോഡ് ചെയ്യുന്നതിനിടെയാണ് പിഴവ് സംഭവിച്ചതെന്നാണ് വിശദീകരണം. 2002ല്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നവരുടെ ബന്ധുക്കളുടെ രേഖകള്‍ തെറ്റായ രീതിയില്‍ അപ്ലോഡ് ചെയ്തതോടെയാണ് ഇത്രയും പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. കുറ്റ്യാടി പഞ്ചായത്തിലെ 106 ബൂത്തുകളിലെ ബിഎല്‍ഒയുടെ അശ്രദ്ധ 500ഓളം പേരെ പട്ടികയ്ക്ക് പുറത്താക്കുകയും, ദൂരദേശങ്ങളില്‍ നിന്നുപോലും ഹിയറിങ്ങിനായി ആളുകള്‍ക്ക് വീണ്ടും എത്തേണ്ട സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.
തനിക്ക് പിഴവ് സംഭവിച്ചതായി ബിഎല്‍ഒ സമ്മതിക്കുന്നുണ്ട്. എന്നാല്‍, വിഷയത്തില്‍ അധികൃതരുമായി സംസാരിച്ചതായും, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രേഖകള്‍ വീണ്ടും പരിശോധിച്ച് ഹിയറിങ് ഒഴിവാക്കാനുള്ള സാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായും അദ്ദേഹം അറിയിച്ചു.
News
ഐ.എസ്.എല്‍ വീണ്ടും കൊച്ചിയില്‍; കേരള ബ്ലാസ്റ്റേഴ്സ് പുനരുജ്ജീവനത്തിനൊരുങ്ങുന്നു
മുന്‍ സീസണുകളെ അപേക്ഷിച്ച് ഹോം മത്സരങ്ങളുടെ എണ്ണം കുറവായിരിക്കുമെങ്കിലും, ഈ സീസണിലെ പകുതി മത്സരങ്ങള്‍ കൊച്ചിയിലായിരിക്കും നടക്കുക.
കൊച്ചി: കാല്പന്തുകളിയെ സ്നേഹിക്കുന്ന ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) വീണ്ടും കൊച്ചിയില്‍ എത്തുന്നു. മുന്‍ സീസണുകളെ അപേക്ഷിച്ച് ഹോം മത്സരങ്ങളുടെ എണ്ണം കുറവായിരിക്കുമെങ്കിലും, ഈ സീസണിലെ പകുതി മത്സരങ്ങള്‍ കൊച്ചിയിലായിരിക്കും നടക്കുക.
ഐ.എസ്.എല്‍ അനിശ്ചിതത്വവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ സാഹചര്യത്തില്‍ ക്ഷീണത്തിലായ കേരള ബ്ലാസ്റ്റേഴ്സ് പുതിയ വാര്‍ത്തയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ഇത്തവണ ലീഗ് വിപുലമായി നടത്താന്‍ സാധ്യതയില്ല. റൗണ്ട് റോബിന് രീതിയില്‍ രണ്ട് ടീമുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ രണ്ടിനു പകരം ഒന്നായി ചുരുക്കുന്നതോടെ, മുന്‍പ് 13 ഹോം മത്സരങ്ങള്‍ ഉണ്ടായിരുന്നിടത്ത് ആറോ ഏഴോ മത്സരങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്നാണ് ഐ.എസ്.എല്ലുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.
പ്രതിസന്ധികള്‍ക്കിടയിലും കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ കളത്തിലിറങ്ങുമെന്ന് ഉറപ്പാണ്. എന്നാല്‍, ആവശ്യമായ താരങ്ങളെ കണ്ടെത്തുന്നതും ഫണ്ട് ലഭ്യമാക്കുന്നതും ക്ലബ് മാനേജ്മെന്റിന് വലിയ വെല്ലുവിളിയാണ്. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ, സ്റ്റാര്‍ സ്ട്രൈക്കര്‍ നോഹ സദൂയി, മുന്‍ ഗോള്‍ യന്ത്രമായിരുന്ന ജീസസ് ജെമിനിസ് എന്നിവരടക്കം പ്രധാന താരങ്ങള്‍ ടീം വിട്ടതോടെ ക്ലബ് ശക്തമായ പുനര്‍നിര്‍മാണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
ഫെബ്രുവരി 14ന് ഐ.എസ്.എല്ലിന് കിക്കോഫ് ഉയരുമ്പോള്‍, അതിന് മുന്‍പ് മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ മാനേജ്മെന്റ് ശക്തമായ ശ്രമം നടത്തും. അടുത്ത ദിവസം ചേരുന്ന ഉന്നതതല യോഗത്തിന് ശേഷമേ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ.എസ്.എല്‍ തയ്യാറെടുപ്പുകളുടെ വ്യക്തമായ ചിത്രം പുറത്തുവരൂ.
-
kerala14 hours agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
kerala14 hours ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
gulf1 day agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
kerala1 day ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
kerala2 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
GULF2 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala14 hours agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്
-
kerala3 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
