News
സവിശേഷതകള്‍ നിറഞ്ഞ പണ്ഡിത പ്രതിഭ
ചെറുപ്പം മുതല്ക്കേ തന്നെ സമീപിക്കുന്ന മുഴുവന്‍ പേരോടും അതീവ വിനയത്തോടും മനം കവരുന്ന പെരുമാറ്റത്തോടുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റച്ചട്ടം ആരുടേയും മനം കവരുന്നതായിരുന്നു.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
മുസ്ലിം എന്ന സ്വത്വബോധത്തില്‍ അടിയുറച്ച് സുന്നത്ത് ജമാഅത്തിന്റെ ചിട്ട വട്ടങ്ങളില്‍ നിന്നും അല്പം പോലും വ്യതിചലിക്കാതെ വിശ്വാസ കര്‍മാനുഷ്ഠാന വൈവിധ്യങ്ങള്‍ക്കതീതമായ ഒരു ഏകതാബോധം സമൂഹത്തിനുണ്ടാക്കി തീര്‍ക്കാന്‍ അക്ഷീണം സര്‍വാംഗ സമര്‍പ്പിതനായി പ്രവര്‍ത്തിക്കുന്ന ഒരു മികച്ച മാതൃകാ പണ്ഡിതനെയാണ് കെ.പി ഹസ്റത്ത് എന്ന ലക്ഷണമൊത്ത ഇസ്ലാമിക പണ്ഡിതനില്‍ കൂടി നമുക്ക് കാണാന്‍ കഴിഞ്ഞിരുന്നത്. ചെറുപ്പം മുതല്ക്കേ തന്നെ സമീപിക്കുന്ന മുഴുവന്‍ പേരോടും അതീവ വിനയത്തോടും മനം കവരുന്ന പെരുമാറ്റത്തോടുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റച്ചട്ടം ആരുടേയും മനം കവരുന്നതായിരുന്നു.
വ്യക്തിബന്ധങ്ങളിലും അവാന്തര സമാന്തര വൈരുദ്ധ്യ സംഘടനകളോടുള്ള ബന്ധങ്ങളിലും തന്റെ ആശയത്തോടു വിയോജിക്കുന്നവരെ ആശയ വിയോജിപ്പുള്ളവര്‍ എന്ന നിലയില്‍ മാത്രമായി കാണുവാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. സ്വന്തം ആശയത്തില്‍ ഉറച്ചു നിന്ന് യോജിക്കാന്‍ പറ്റുന്ന നിഖില മേഖലകളിലും യോജിക്കുന്നതിനും അവരെ അംഗീകരിക്കുന്നതിനും എല്ലായിപ്പോഴും തയാറായിരുന്നു. അവരിലെ നന്മകളെ നന്മകളായി കണ്ട് അംഗീകരിക്കുന്നതിന് വൈമനസ്യം കാട്ടിയിരുന്നില്ല എന്നത് അദ്ദേഹത്തെ പൊതു 5 പൊതു സമൂഹത്തില്‍ വേറിട്ട താക്കുന്നു. അവധാനതയോടുകൂടി മാത്രം വിഷയങ്ങളെ സമീപിക്കുന്നയാളും വിവാദങ്ങളില്‍ നിന്നും തീര്‍ത്തും അകലം പാലിക്കുന്നയാളും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് കഴിയുന്നത്ര വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവരുമായിരുന്നു. എന്നാല്‍ തന്നില്‍ ഏല്പിക്കപ്പെട്ട ഉത്തരവാദിത്തത്തോട് പൂര്‍ണ നീതി പുലര്‍ത്തുന്നതിനും സത്യത്തിന്റെ മാര്‍ഗത്തില്‍ തന്റെ ദൗത്യനിര്‍വഹണം പൂര്‍ത്തീകരിക്കുന്നതിനും വിഘാദമാകുന്ന ഒന്നിനേയും പരിഗണിക്കാറുമില്ലായിരുന്നു.
വിനയംകൊണ്ടും ആകര്‍ഷണീയമായ ഇടപെടല്‍ കൊണ്ടും ജനഹൃദയം കീഴടക്കിയ അദ്ദേഹത്തോടു ചെറുത്, വലുത് എന്ന വിത്യാസമില്ലാതെ ഏതുതലമുറയില്‍ പെട്ടവര്‍ക്കും അടുത്തിടപഴകാന്‍ കഴിയു മാറ് താഴ്തയും ലാളിത്യവുമുള്ള വ്യക്തിയായിരുന്നു. പരമ്പരാഗത ശൈലിയില്‍ പ്രഭാഷണമാണ് നടത്തി വന്നിരുന്നത്. സമുദായത്തിന്റെ പൊതുതാല്പര്യത്തിനും അസ്ഥിത്വത്തിനും ഭീഷണിയാകുന്ന വിഷയത്തോട് സമീപിക്കുമ്പോള്‍ സമാനമനസ്കരായ ആരുമായും കൈ കോര്‍ത്തു പ്രവര്‍ത്തിക്കുന്നതിന് അദ്ദേഹം സര്‍വാത്മനാ സന്ധദ്ധനായിരുന്നു. പഠനവും ബിരുദ സമ്പാദനവുമൊക്കെ മലബാറില്‍ നിന്നായതിനാല്‍ വടക്ക്- തെക്ക് വ്യത്യാസമില്ലാതെ സര്‍വരാലും ആദരിക്കെപ്പെടുന്ന വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു ഹസ്റത്ത്.
സുന്നത്ത് ജമാഅത്തിന്റെ നാലു സംഘനടകളുടേയും ആശയാദര്‍ശങ്ങള്‍ ഒന്നു തന്നെയാകയാല്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ എന്ന സുന്നീ പ്രസ്താനത്തിനു വേണ്ടി സര്‍വസ്വവും സമര്‍പ്പിക്കുമ്പോള്‍ തന്നെ സുന്നത്ത് ജമാഅത്തിന്റെ ഇതര സംഘടനകളോടു സൗന്ദര്യകരമായ അടുപ്പംപാലിക്കാനും അവയുടെ നേതൃത്വത്തോടും അണികളോടും അളവറ്റ ആത്മബന്ധം സ്ഥാപിക്കാനും അതു നിലനിര്‍ത്തിപ്പോരാനും അദ്ദേഹം അങ്ങേയറ്റം ശ്രദ്ധിക്കാറുണ്ടായിരുന്നു. ശിഷ്യഗണങ്ങള്‍ക്കു നല്കുന്ന നിര്‍ദേശവും അതു തന്നെയായിരുന്നു. പാണക്കാട് കുടുംബത്തെ ആദരവോടെ നോക്കി കണ്ടിരുന്ന അദ്ദേഹത്തിന് കുടുംബാംഗങ്ങള്‍ മുഴുവനോടും അഭേദ്യമായ ബന്ധമായിരുന്നു. അതിരു വിട്ട ശത്രുതാമനോഭാവത്തിന് ഒരു പ്രത്യ്യശാസ്തവും പ്രോത്സാഹനം നല്‍കുന്നില്ലെന്നും അതെല്ലാം സ്വാര്ഥതയില് നിന്നും ഉടലെടുക്കുന്നതുമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
ഒരുത്തരോടും സ്ഥിരമായ വിദ്വേഷമോ അകല്‍ച്ചയോ വെച്ചുപു ലര്‍ത്തുക എന്നത് ചെറുപ്പം മുതല്ക്കേ ഇല്ലാത്ത വ്യക്തിത്വമായിരുന്നു ഹസ്റത്ത്. ഒരു മതപണ്ഡിതന് എങ്ങനെയാകണം എന്നത് താന്‍ നടന്നു നീങ്ങിയ വഴി കളിലൂടെ കൃത്യമായി വായിച്ചെടുക്കു വാന്‍ പറ്റുമാറ് ചിട്ടപ്പെടുത്തിയതാണ് അ ദ്ദേഹത്തിന്റെ ജീവിതം. മതവൈജ്ഞാനി ക മേഖലയില്‍ തന്റെ പ്രവര്‍ത്തനം കേന്ദ്രീകരിക്കുക എന്നതിനു മുഖ്യപരിഗണന കൊടുക്കുന്നതിനാല്‍ കക്ഷിരാഷ്ട്രീയത്തില്‍ തീര്‍ത്തും താല്പര്യപ്പെട്ടിരുന്നില്ല. എന്നാല്‍ അവരുമായി മിതമായ ബന്ധം നിലനിര്‍ത്തി പോരുവാന്‍ ശ്രദ്ധിച്ചിരുന്നു.
അധ്യാപന രംഗത്തെ വിശ്രമമില്ലാത്ത സേവനവും ശിഷ്യഗണങ്ങളോടുള്ള സ്നേഹ വാത്സല്യത്തോടുള്ള ഇടപെടലും അവര്‍ക്ക് ജീവിതത്തിലെ മായാത്ത ഓര്‍മകളായിരിക്കും നല്‍കുക. അബ്ദുന്നാസര്‍ മഅ്ദനി, എ.കെ ഉമര്‍ മൗലവി മുട്ടക്കാവ്, തടിക്കാടു സഈദ് ഫൈസി, കെ.എച്ച് മുഹ മ്മദ് മൗലവി തോന്നക്കല്‍, പത്തനംതിട്ടു ജില്ല ഗ്ലോബല്‍ കെ.എം.സി.സി പ്രസിഡന്റ് ഷറഫുദ്ദീന് ബാഖവി, അന്‍വാര്‍ശേരി പ്രിന്‍സിപ്പാള്‍ പട്ടാമ്പി മുഹമ്മദ് ബാഖവി എന്നിവര്‍ ശിഷ്യന്മാരില് പ്രമുഖരാണ്.
kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, സ്വര്‍ണവ്യാപാരി ഗോവര്ധന് എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തുന്നത്.
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, സ്വര്‍ണവ്യാപാരി ഗോവര്ധന് എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തുന്നത്.
സ്വര്‍ണക്കൊള്ളയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇരുവരുടെയും വാദം. എന്നാല്‍ ഇത് നിഷേധിച്ച് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും, ശബരിമലയില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കാന്‍ വ്യാപകമായ ഗൂഢാലോചന നടന്നുവെന്നുമാണ് എസ്ഐടിയുടെ നിലപാട്.
ഗോവര്‍ധനും പങ്കജ് ഭണ്ഡാരിയും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ഉണ്ണികൃഷ്ണന് പോറ്റി ഗൂഢാലോചന നടത്തിയതായി അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ജയശ്രീയെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നെങ്കിലും, ചോദ്യം ചെയ്യലിന് പൂര്‍ണമായും സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്.
ശബരിമലയിലെ സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാഫലം ഉടന്‍ ലഭിക്കുമെന്നാണ് സൂചന. ഈ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ എത്രത്തോളം സ്വര്‍ണം സംഘം തട്ടിയെടുത്തുവെന്നതില്‍ വ്യക്തത വരുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
അതേസമയം, അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥനെന്ന നിലയില്‍ മേല്‍ത്തട്ടില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഫയല്‍ നീക്കുക മാത്രമാണ് ചെയ്തതെന്നാണ് ജാമ്യാപേക്ഷയില്‍ ശ്രീകുമാര്‍ വ്യക്തമാക്കുന്നത്.
News
അമേരിക്കയില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ വെടിവെപ്പ്; സ്ത്രീ കൊല്ലപ്പെട്ടു,
പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ അധികസേനയെ വിന്യസിക്കുകയും ചെയ്തു.
അമേരിക്കയിലെ മിനിയാപൊളിസില്‍ ഇമിഗ്രേഷന്‍ നടപടികള്‍ക്കിടെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന് വെടിവെച്ചതിനെ തുടര്‍ന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ നഗരത്തില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ അധികസേനയെ വിന്യസിക്കുകയും ചെയ്തു.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിഎച്ച്എസ്) അറിയിച്ചു. ഉദ്യോഗസ്ഥനെ കാറിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ച സാഹചര്യത്തില്‍ സ്വരക്ഷാര്‍ത്ഥമാണ് വെടിവെച്ചതെന്നാണ് വകുപ്പിന്റെ വിശദീകരണം.
ഡിഎച്ച്എസിന്റെ വാദം ശരിവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തി. സ്ത്രീ ഫെഡറല്‍ ഏജന്റുമാരെ ലക്ഷ്യമിട്ടിരുന്നുവെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വിശദീകരണം പൂര്‍ണമായും കളവാണെന്ന് മിനിയാപൊളിസ് മേയര്‍ ജേക്കബ് ഫ്രേ പ്രതികരിച്ചു. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥര്‍ നഗരം വിട്ടുപോകണമെന്ന് മേയര്‍ ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ടത് 37 വയസ്സുള്ള റെനി നിക്കോള്‍ ഗുഡ് എന്ന അമേരിക്കന്‍ പൗരയാണെന്ന് സ്ഥിരീകരിച്ചു. 2020ല്‍ ആഫ്രിക്കന്‍-അമേരിക്കന്‍ യുവാവ് ജോര്‍ജ് ഫ്ലോയിഡ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സ്ഥലത്തിനടുത്താണ് വെടിവെപ്പ് നടന്നത് എന്നതും സംഭവത്തിന് കൂടുതല്‍ രാഷ്ട്രീയ-സാമൂഹിക പ്രാധാന്യം നല്കുന്നു.
2024ന് ശേഷം ഇമിഗ്രേഷന്‍ നടപടികളുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്ന അഞ്ചാമത്തെ മരണമാണ് റെനി നിക്കോള്‍ ഗുഡിന്റേതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
india
കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണം ഫെബ്രുവരി 1 ഞായറാഴ്ച
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നല്കി.
ന്യൂഡല്‍ഹി: 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നല്കി. കേന്ദ്ര ബജറ്റ് ഒരു ഞായറാഴ്ച അവതരിപ്പിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കും.
ജനുവരി 28-ന് പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെ സമ്മേളന നടപടികള്‍ രംഭിക്കും. ജനുവരി 29-ന് സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ജനുവരി 28 മുതല്‍ ഫെബ്രുവരി 13 വരെയും രണ്ടാം ഘട്ടം മാര്‍ച്ച് ഒന്‍പത് മുതല്‍ ഏപ്രില്‍ രണ്ട് വരെയും നടക്കും.
ഇന്ത്യയുടെ ചരിത്രത്തിലെ 88-ാമത് ബജറ്റാണിത്. ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. എന്നാല്‍ വാരാന്ത്യങ്ങളില്‍ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല. 2025 ലെ ബജറ്റ് നിര്‍മല സീതാരാമന് ശനിയാഴ്ചയാണ് അവതരിപ്പിച്ചത്.
-
kerala13 hours ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
kerala13 hours agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
kerala1 day ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf1 day agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
kerala2 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
GULF2 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala3 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala2 days agoമുന്‍ മന്ത്രിയും മുസ്ലീം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി
