Connect with us

india

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ സ്ഥിതി ആശങ്കാജനകമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്

. മുസ്‌ലിം സമുദായത്തെ പ്രത്യേകമായി ലക്ഷ്യമിട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് 712 പേജുള്ള 2022 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

Published

on

ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്്‌ലിംകള്‍ക്കെതിരെയും പാവപ്പെട്ടവര്‍ക്കെതിരെയും ആസൂത്രിതമായി ബുള്‍ഡോസര്‍ രാജ് നടക്കുന്നുവെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട്. 2022 ല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകളുടെയും പാവപ്പെട്ടവരുടെയും വീടുകള്‍ പൊളിച്ചു നീക്കിയ നിരവധി സംഭവങ്ങള്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 100ഓളം രാജ്യങ്ങളില്‍ ഉണ്ടായ മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടിലാണ്, ബുള്‍ഡോസര്‍ രാജ് ഉള്‍പ്പെട്ടിരിക്കുന്നത്. വിയോജിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും നിശബ്ദരാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ബുള്‍ഡോസര്‍ രാജ് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിരന്തരം വിമര്‍ശിച്ചപ്പോള്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള ഫലപ്രദമായ നടപടിയാണെന്നായിരുന്നു സര്‍ക്കാര്‍ വാദം.

ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. നിയമവ്യവസ്ഥയ്ക്ക് പുറമെയാണ് സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ രാജ്യത്ത് ബുള്‍ഡോസര്‍ രാജ് നടപ്പാക്കുന്നത്. മുസ്‌ലിം സമുദായത്തെ പ്രത്യേകമായി ലക്ഷ്യമിട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് 712 പേജുള്ള 2022 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഏപ്രിലില്‍ മധ്യപ്രദേശ്, ഗുജറാത്ത്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ വീടുകളും മറ്റും സര്‍ക്കാര്‍ പൊളിച്ചു നീക്കിയിരുന്നു. ഇവയില്‍ ഭൂരിഭാഗവും മുസ്്‌ലിംകളുടേതാണെന്നും നടപടി വര്‍ഗീയ കലാപങ്ങളുടെ പശ്ചാത്തലത്തിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയമവിരുദ്ധമായ നിര്‍മിതികളാണ് പൊളിച്ചു നീക്കിയതെന്ന് വിശദീകരിക്കുമ്പോഴും മുസ്‌ലിംകളെ കൂട്ടത്തോടെ ശിക്ഷിക്കുന്നതിനാണ് പൊളിച്ചു നീക്കല്‍ നടപടിയെന്ന് വ്യക്തമാകുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇതാദ്യമായാണ് ബുള്‍ഡോസര്‍ രാജില്‍ ഒരു രാജ്യാന്തര സംഘടന ആശങ്ക പ്രകടിപ്പിക്കുന്നത്.
രാജ്യത്ത് നടന്ന വിവിധ സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. മധ്യപ്രദേശില്‍ കലാപത്തില്‍ പങ്കെടുത്ത ഹിന്ദു വിഭാഗക്കാരെ വെറുതെവിട്ടപ്പോള്‍ മുസ്‌ലിം വിഭാഗക്കാരുടെ വീടുകള്‍ പൊളിക്കുകയാണ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ നേതൃത്വത്തില്‍ ചെയ്തത്. ജൂണില്‍, മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശം രാജ്യത്തുടനീളമുള്ള മുസ്്‌ലിംകളുടെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ജാര്‍ഖണ്ഡിലെ പൊലീസ് പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഉത്തര്‍പ്രദേശിലാകട്ടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരുടെ വീടുകള്‍ പൊളിച്ചു നീക്കുകയാണ് ചെയ്തത്. കോടതി നിര്‍ദേശ പ്രകാരമോ, മറ്റ് നിയമത്തിന്‌റെ പിന്‍ബലത്തിലോ അല്ല ഇത്തരം നടപടികളൊന്നും സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചൈനയില്‍ നടക്കുന്ന സമാനമായ മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വിമര്‍ശിക്കവെയാണ്, ഇത്തരം നടപടി സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ ഹിന്ദുത്വ അനുകൂല സമീപനം, നീതിന്യായ വ്യവസ്ഥയെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയും തീവ്രവാദ ബന്ധം ആരോപിച്ചും ജയിലടച്ചും മനുഷ്യാവകാശ പ്രവര്‍ത്തകരെയും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരെയും നിശബ്ദരാക്കുന്നു. രാഷ്ട്രീയ എതിരാളികളെയും മനുഷ്യാവകാശ സംഘടനകളെയും തകര്‍ക്കാന്‍ വിദേശ ഫണ്ട് നിയന്ത്രണ നിയമങ്ങളടക്കം ദുരുപയോഗം ചെയ്യുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത 11 പേരെ വിട്ടയച്ച സംഭവവും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. ഭരണഘടനയുടെ 370ാം അനുച്ഛേദം ഒഴിവാക്കി 3 വര്‍ഷം പിന്നിടുമ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായ ഒത്തുചേരലിനും അടക്കം ജമ്മുകശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുന്നുവെന്നും നിരീക്ഷണമുണ്ട്. 2022 ലെ ആദ്യ ഒന്‍പത് മാസത്തില്‍ 1,882 ജുഡീഷ്യല്‍ കസ്റ്റഡി മരണങ്ങളും 147 പോലീസ് കസ്റ്റഡിമരണങ്ങളും ഉണ്ടായെന്നതിലും റിപ്പോര്‍ട്ട് ആശങ്ക പ്രകടിപ്പിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തെ ഏറ്റവും വലിയ ആശങ്കകളിലൊന്നായി എച്ച്ആര്‍ഡബ്ല്യു എടുത്തുകാട്ടുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളിലും റിപ്പോര്‍ട്ട് ആശങ്ക പ്രകടിപ്പിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യാ ഗേറ്റിലെ മലിനീകരണ പ്രതിഷേധത്തില്‍ സംഘര്‍ഷം; പെപ്പര്‍ സ്‌പ്രേയുമായി 15 പേര്‍ അറസ്റ്റില്‍

റോഡ് ഉപരോധത്തിലേര്‍പ്പെട്ട പ്രതിഷേധക്കാരില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെത്തുടര്‍ന്ന് സ്ഥിതി നിയന്ത്രണാതീതമായി.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണ നില ഭീഷണിപരമായി ഉയര്‍ന്നതിനെതിരെ ഇന്ത്യാ ഗേറ്റില്‍ നടന്ന പ്രതിഷേധം ഗുരുതര സംഘര്‍ഷത്തിലേക്ക് നീങ്ങി. റോഡ് ഉപരോധത്തിലേര്‍പ്പെട്ട പ്രതിഷേധക്കാരില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെത്തുടര്‍ന്ന് സ്ഥിതി നിയന്ത്രണാതീതമായി. തുടര്‍ന്ന് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണപ്രകാരം, പ്രതിഷേധം ആംബുലന്‍സുകളുടെയും മെഡിക്കല്‍ ടീമുകളുടെയും സഞ്ചാരത്തിന് തടസം സൃഷ്ടിച്ചിരുന്നു. ഇത് പ്രതിഷേധക്കാരോട് ശ്രദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കവും പിന്നീട് ഏറ്റുമുട്ടലും ഉണ്ടായി. അതിനിടയില്‍ ചിലര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചതായി പൊലീസ് ആരോപിച്ചു. ഡല്‍ഹിയിലെ വായു ഗുണനിലവാരം പൊതുജനാരോഗ്യത്തിനും ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണെന്ന് Delhi Coordination Committee for clean Air വ്യക്തമാക്കുന്നു. മലിനീകരണത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംഘടന ആരോപിച്ചു. ദീര്‍ഘകാല നയങ്ങളേക്കാള്‍ വാട്ടര്‍ സ്പ്രിങ്ക്‌ളറുകള്‍, ക്ലൗഡ് സീഡിംഗ് പോലുള്ള താല്‍ക്കാലിക നടപടികളിലാണ് അധികാരികള്‍ ആശ്രയിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Continue Reading

entertainment

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു

മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

Published

on

മുംബൈ: ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര (ധരം സിങ് ഡിയോള്‍) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലെ വസതിയില്‍ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു മരണം.

രണ്ടാഴ്ച മുമ്പ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വേളയില്‍ ധര്‍മേന്ദ്ര മരിച്ചുവെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ മരണവാര്‍ത്ത തെറ്റാണെന്ന് കുടുംബം സ്ഥിരീകരിച്ചതോടെ മാധ്യമങ്ങള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഒക്ടോബര്‍ 31നാണ് ധര്‍മേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ആശുപത്രി വിടുകയും ചെയ്തു.

ലുധിയാനയില്‍ ജനിച്ച ധര്‍മേന്ദ്ര 1960ല്‍ ‘ദില്‍ ഭീ തേരാ ഹം ഭീ തേരെ’ എന്ന ചിത്രത്തിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. 2012ല്‍ ഭാരത സര്‍ക്കാരിന്റെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ആറ് പതിറ്റാണ്ട് നീണ്ട കരിയറില്‍ യാദോന്‍ കി ബാരാത്ത്, മേരാ ഗാവ് മേരാ ദേശ്, നൗക്കര്‍ ബീവി കാ, ഫൂല്‍ ഔര്‍ പത്ഥര്‍, ബേതാബ്, ഘായല്‍ തുടങ്ങിയ അവാര്‍ഡ് നേടിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച ധര്‍മേന്ദ്ര കേവല്‍ കൃഷന്‍ ഡിയോള്‍ പിന്നീട് സിനിമയിലെ മിന്നും താരമാകുകയായിരുന്നു.

1960കളില്‍ ലളിതവും റൊമാന്റിക്കുമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. 1970കളില്‍ അദ്ദേഹം ആക്ഷന്‍ സിനിമകളിലേക്ക് തിരിയുകയും ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷന്‍ താരങ്ങളില്‍ ഒരാളായി മാറുകയും ചെയ്തു. ആക്ഷന്‍ രംഗങ്ങളിലും കോമഡി, റൊമാന്‍സ്, നാടകം എന്നിങ്ങനെയുള്ള എല്ലാത്തരം റോളുകളിലും അദ്ദേഹം ഒരുപോലെ തിളങ്ങി. ഷോലെ എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിലെ വീരു എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലാണ്. നൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Continue Reading

india

തമിഴ്‌നാട്ടില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; ആറ് മരണം

28 പേര്‍ക്ക് പരിക്ക്

Published

on

തെങ്കാശി: തെങ്കാശിയില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ആറ് പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തെങ്കാശിയില്‍ നിന്ന് കോവില്‍പ്പെട്ടിയിലേക്ക് പോകുകയായിരുന്ന മറ്റൊരു ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു.

പൊലീസിന്റെയും അഗ്‌നിശമന സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ് അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Continue Reading

Trending