kerala

ശബരിമലയിലെ തിരക്ക്: മുഖ്യമന്ത്രി യോഗം വിളിച്ചു

By Test User

December 11, 2022

ശബരിമല തീര്‍ഥാടകരുടെ എണ്ണത്തില്‍ കനത്ത വര്‍ധന ഉണ്ടാകുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. തിങ്കളാഴ്ച രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ ചേംബറിലാണ് യോഗം.

പ്രതിദിനം ലക്ഷത്തോളം പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദര്‍ശനത്തിനെത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം രണ്ടുവര്‍ഷമായി തീര്‍ഥാടകരെ പരിമിതപ്പെടുത്തിയിരുന്നു. ദര്‍ശന സമയമടക്കം കാര്യങ്ങളും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു.