kerala

നഗ്‌ന വീഡിയോ പകര്‍ത്തി ഏഴ് വര്‍ഷം യുവതിയെ നിരന്തരം പീഡിപ്പിച്ചു; പൊലീസുകാരന്‍ അറസ്റ്റില്‍

By Test User

November 11, 2022

നഗ്‌ന വീഡിയോ പകര്‍ത്തി അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍.വിജിലന്‍സ് ഗ്രേഡ് എസ് പി ഒയും അരുവിക്കര കാച്ചാണി സ്വദേശിയുമായ സാബു പണിക്കര്‍ (48) ആണ് അറസ്റ്റിലായത്.

40 വയസ്സുകാരിയായ യുവാവിയാണ് പീഡന പരാതി നല്‍കിയത്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ഈ യുവതിയെ നിരന്തരം ഈ വീഡിയോ പ്രചരിപ്പിക്കുമെന്ന തരത്തില്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് സാബു പണിക്കര്‍.