kerala

വ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു; സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്

By webdesk18

December 10, 2025

വ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തെന്ന പരാതിയില്‍ സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് പതിനാറാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ഒ നൗഫല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.

18 വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് പരാതി. 19-02-2007 എന്ന ജനനതീയതി 19-02-2006 എന്ന് തിരുത്തി പേരുചേര്‍ത്തെന്ന് യൂത്ത് ലീഗ് പരാതി നല്‍കിയ പരാതിയില്‍ പറയുന്നു.