News

കാഫ നേഷന്‍സ് കപ്പ്; ഒമാനെതിരെ ഇന്ത്യക്ക് ചരിത്ര വിജയം

By webdesk18

September 08, 2025

കാഫ നേഷന്‍സ് കപ്പില്‍ ഒമാനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യക്ക് ചരിത്ര വിജയം. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 55ാം മിനിറ്റില്‍ ഒമാന്‍ ആദ്യ ലീഡ് നേടി. യഹ്മദിയാണ് ഒമാനായി ഗോള്‍ നേടിയത്.

മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കേ ഉദാന്ത സിംഗ് നേടിയ ഗോളില്‍ ഇന്ത്യ സമനില പിടിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീങ്ങി. എന്നാല്‍ മത്സരം സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ആദ്യ രണ്ടു പെനാല്‍റ്റികളും ഒമാന്‍ നഷ്ടപ്പെടുത്തി. അതെ സമയം ഇന്ത്യ രണ്ടും ഗോളാക്കി മാറ്റുകയും ചെയ്തു. ഒമാന്‍ താരം യഹ്മദിയുടെ അഞ്ചാമത്തെ കിക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗുര്‍പ്രീത് സിംഗ് സന്ധു തടഞ്ഞതോടെ 3-2 ന് ഇന്ത്യ വിജയിച്ചു.

പുതിയ കോച്ച് ഖാലിദ് ജമീലിനു കീഴില്‍ ഇന്ത്യയുടെ ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ജയവും സമനിലയും തോല്‍വിയും നേരിട്ട ഇന്ത്യ നാല് പോയിന്റുമായാണ് മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിന് യോഗ്യത നേടിയത്.