ബെംഗളൂരു: കന്നഡ നടന്‍ സഞ്ചാരി വിജയ്(38) അന്തരിച്ചു. വാഹന അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

വാഹന അപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും
രക്ഷിക്കാനായില്ല.

നാനു അവനല്ല എന്ന ചിത്രത്തിന് വിജയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്.