kerala

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്‌സോ കേസ്‌

By webdesk18

June 11, 2025

കൊല്ലത്ത് പതിനേഴ് വയസ്സുള്ള പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ എസ്.എഫ്.ഐ നേതാവിനെതിരെ കേസ്. പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം പത്തനാപുരം പുന്നല സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്. പത്തനാപുരത്തിന് സമീപത്തെ സ്‌കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളായിരുന്നു ഇരുവരും.

നിസാം ഈ വർഷമാണ് പ്ലസ് ടു പാസായി പുറത്തിറങ്ങിയത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 5 മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ വിവരം ആശുപത്രി അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി പേര് വെളിപ്പെടുത്തിയത്.