kerala
കണ്ണൂരില്‍ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു; പൊട്ടിത്തെറിച്ചത് ഐസ്ക്രീം ബോംബുകള്‍, സംഭവം പൊലീസ് പട്രോളിംഗിനിടെ
സി.പി.എം ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്.

കണ്ണൂര്‍ ചക്കരയ്ക്കല്‍ ബാവോട് ബോംബ് സ്ഫോടനം. പൊട്ടിയത് രണ്ട് ഐസ്ക്രീം ബോംബുകള്‍. സ്ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. സി.പി.എം ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്.
പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടായി.
ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയത്. ഇതിനിടെയാണ് ബോംബ് സ്ഫോടനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം ഒരു മാസം മുമ്പാണ് കണ്ണൂര്‍ പാനൂര്‍ മൂളിയാത്തോട് ബോംബ് സ്ഫോടനത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റത്. വിനീഷ് വലിയപറമ്പത്ത്, ഷെറിന് എന്നിവര്‍ക്കായിരുന്നു പരുക്കേറ്റത്. ഒരാളുടെ കൈപ്പത്തി പൂര്‍ണമായും തകര്‍ന്നു. മറ്റൊരാളുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു.ഇരുവരെയും കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തില്‍ വെച്ചാണ് സ്ഫോടനമുണ്ടായത്. വിനീഷിന്റെ രണ്ട് കൈപ്പത്തികളും പൂര്‍ണമായും അറ്റുപോയി. സ്ഫോടന ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
kerala
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 320 രൂപയുടെ ഇടിവ്
ഇന്നലെ പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വര്‍ധിച്ചിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഗ്രാമിന് 9170 രൂപയും പവന് 73,360 രൂപയുമായി.
ഇന്നലെ പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വര്‍ധിച്ചിരുന്നു. പവന് 73,680 രൂപയും ഗ്രാമിന് 9,210 രൂപയുയിരുന്നു ഇന്നലത്തെ സ്വര്‍ണവില.
ഈ മാസം 23ന് സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍ എത്തിയ ശേഷം തുടര്‍ച്ചയായി കുറഞ്ഞിരുന്നു. 75,040 രൂപയായിരുന്നു അന്ന് പവന് വില. 24ന് 74040 രൂപയും 25ന് 73680 രൂപയുമായി. 26ന് 73280 എത്തിയ ശേഷം മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്നു. ചൊവ്വാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞതോടെ പവന് 73200 രൂപയായിരുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
kerala
രാജ്യത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന്കേസുകള്‍ രേഖപ്പെടുന്നത് കേരളത്തില്‍
2019ല്‍ 9,245, 2020 ല്‍ 4,968. 2022ല്‍ 26,619. മയക്കുമരുന്ന് കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ രേഖപ്പെടുന്നത് കേരളത്തിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 2019ല്‍ 9,245, 2020 ല്‍ 4,968. 2022ല്‍ 26,619. മയക്കുമരുന്ന് കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. നാലുവര്‍ഷത്തിനിടെ, മയക്കുമരുന്ന് കേസുകളുടെ എണ്ണം അഞ്ചിരട്ടിയായി ഉയര്‍ന്നതായി രാജ്യസഭയില്‍ ഹാരിസ് ബീരാന് ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി മറുപടി നല്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റും മയക്കുമരുന്ന് എത്തുന്നത് തടയുന്നതിനും മയക്കുമരുന്ന് ഭീഷണിയെ ചെറുക്കാനും കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി കേന്ദ്രസംസ്ഥാന നിയമപാലകര്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനായി നാല് തലങ്ങളിലായുള്ള കോഓഡിനേഷന്‍ സെന്ര് സംവിധാനം സ്ഥാപിച്ചതായും കേന്ദ്രം വ്യക്തമാക്കി.
Film
മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു
മനേഷ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.

നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് നടി പരാതി നല്‍കിയത്.
പതിനായിരത്തിലധികം അംഗങ്ങളുള്ള ഫെയ്സ്ബുക്ക് പേജിലാണ് നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് നടി പറയുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് പേജിന്റെ അഡ്മിന് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിലും ഐടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ് പൊലീസ്.
-
kerala3 days ago
വഞ്ചനാക്കേസ്; നിവിന്‍ പോളിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
-
kerala3 days ago
കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര്‍ പുറത്ത്
-
india3 days ago
‘ബിജെപി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്നു’ ; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി
-
india3 days ago
നിയമ സാധുതയില്ല; ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍
-
kerala3 days ago
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി
-
india3 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
india3 days ago
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അന്യായം: ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി
-
GULF2 days ago
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു