Connect with us

kerala

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി റഷീദ് കൈപ്പുറം തെരെഞ്ഞെടുക്കപ്പെട്ടു

Published

on

പട്ടാമ്പി: പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി മുസ്‌ലിം ലീഗിലെ റഷീദ് കൈപ്പുറം തെരെഞ്ഞെടുക്കപ്പെട്ടു.
മുസ്ലീം യൂത്ത്‌ലീഗ് പാലക്കാട് ജില്ലാ സെക്രട്ടറികൂടിയായ റഷീദ് കൈപ്പുറം നടുവട്ടം ബ്ലോക്ക് ഡിവിഷനില്‍ നിന്നുള്ള അംഗമാണ്.

യു.ഡി.എഫ് ധാരണപ്രകാരം കോണ്‍ഗ്രസിലെ പിടി മുഹമ്മദ് കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് തെരെഞ്ഞെടുപ്പ് നടന്നത്. ഏഴിനെതിരെ എട്ട് വോട്ടുകള്‍ക്കാണ് തെരെഞ്ഞെടുക്കപ്പെട്ടത്. 15 അംഗ ഭരണസമിയിയില്‍ സി.പി.എം 7 കോണ്‍ഗ്രസ് 4 മുസ്ലീം ലീഗ് 4 എന്നിങ്ങനെയാണ് കക്ഷിനില. കാല്‍ നൂറ്റാണ്ടായി ചന്ദ്രികയുടെ പട്ടാമ്പി പ്രാദേശിക ലേഖകനാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending