kerala
സിപിഎം അന്നു നടത്തിയത് പ്രാകൃതസമരം സെക്രട്ടേറിയറ്റ് വളയലില്‍ പ്രതിഷേധം ആളിക്കത്തുമെന്ന് കെ സുധാകരന്

എല്ലാ നികുതികളുടെയും അവശ്യസേവനങ്ങളുടെയും നിരക്കു കുത്തനേ കൂട്ടിയ പിണറായി സര്‍ക്കാരിനെതിരേ ആളിക്കത്തുന്ന ജനരോഷമാണ് സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ കാണാന്‍ പോകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. നൂറുകോടി മുടക്കി സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുമ്പോള്‍, അതിനും മേലേ ജനവികാരം ഇളകിമറിയുമെന്നും എല്ലാ ജനവിഭാഗങ്ങളും ഇതില്‍ പങ്കെടുത്ത് ചരിത്രസംഭവമാക്കണമെന്നും സുധാകരന് അഭ്യര്‍ത്ഥിച്ചു.
പത്തുവര്‍ഷംമുമ്പ് ഒരു വ്യാജാരോപണത്തിന്റെ പേരില്‍ ജനങ്ങളെ മുന്മുനയില് നിര്‍ത്തി സിപിഎം നടത്തിയപോലുള്ള സെക്രട്ടേറിയറ്റ് വളയലല്ല യുഡിഎഫ് നടത്തുന്നത്. അവര്‍ അന്ന് തിരുവനന്തപുരം നഗരം മുഴുവന്‍ രാപകല്‍ സ്തംഭിപ്പിക്കുക മാത്രമല്ല, നഗരത്തെ മനുഷ്യമാലിന്യത്തില്‍ മുക്കി ജനങ്ങളെ അങ്ങേയറ്റം ദ്രോഹിച്ചിട്ടാണ് മടങ്ങിയത്. ഇത്രയും പ്രാകൃതമായ ഒരു സമരം കേരളത്തിലോ ഇന്ത്യയിലോ ഉണ്ടായിട്ടില്ല. സമരം ഒത്തുതീര്‍പ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തെപോലും സിപിഎം സ്വാധീനിച്ചെങ്കിലും പിന്നീട് ഹൈക്കോടതി എല്ലാ ആരോപണങ്ങളെയും കശക്കിയെറിഞ്ഞു.
പിണറായി സര്‍ക്കാര്‍ നടത്തുന്ന കൊള്ളയില്‍ സഹികെട്ടാണ് ഇത്തരമൊരു സമരത്തിലേക്ക് യുഡിഎഫിന് ഇറങ്ങേണ്ടിവന്നത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ജനങ്ങള്‍ കടന്നുപോകുമ്പോഴാണ് പിണറായി സര്‍ക്കാര്‍ കഠാര കുത്തിയിറക്കുന്നതുപോലെ വെള്ളക്കരം, വീട്ടുകരം, ഭൂനികുതി, കെട്ടിടനികുതി തുടങ്ങിയവ പതിന്മടങ്ങായി വര്‍ധിപ്പിച്ചത്. വെള്ളം, വൈദ്യുതി, പെട്രോള്‍/ഡീസല്‍ തുടങ്ങിയ എല്ലാ അവശ്യസര്‍വീസുകളുടെയും അവശ്യസാധനങ്ങളുടെയും വില കുത്തനേ കൂട്ടുകയും ചെയ്തു. എഐ ക്യാമറ പദ്ധതി ജനത്തെ പച്ചയ്ക്ക് ചൂഷണം ചെയ്ത് സര്‍ക്കാരിന്റെയും കാരണഭൂതന്റെയും കീശ നിറയ്ക്കാന്‍ നടപ്പാക്കിയ ഗൂഢപദ്ധതിയാണ്. ഇത്രയെല്ലാം ആരോപണം ഉയര്‍ന്നിട്ടും വാ തുറക്കാന്‍പോലും മുഖ്യമന്ത്രി തയാറാകുന്നില്ല. ദിവസവും സന്ധ്യയ്ക്ക് പത്രസമ്മേളനം നടത്തി തള്ളിമറിക്കുന്ന മുഖ്യമന്ത്രി ഇപ്പോള്‍ അതുപോലും ഒഴിവാക്കി ജനങ്ങളില്‍നിന്ന് ഒളിച്ചോടുകയാണ്.
പിണറായി സര്‍ക്കാര്‍ രണ്ടു വര്‍ഷംകൊണ്ട് നടത്തിയ തീവെട്ടിക്കൊള്ളയുടെയും ജനവിരുദ്ധ നടപടികളുടെയും സമ്പൂര്‍ണ ചിത്രം നാളെ (ശനി) യുഡിഎഫ് അവതരിപ്പിക്കുന്ന കുറ്റപത്രത്തിലുണ്ട്. എല്ലാ ജനവിഭാഗങ്ങളും അനുഭവിക്കുന്ന തീവ്രമായ വേദനകളും യാതനകളും ഇതില്‍നിന്ന് വായിച്ചെടുക്കാം. പിണറായി സര്‍ക്കാരിനെതിരേ നടത്തുന്ന ഒരു ജീവന്മരണ പോരാട്ടമായാണ് സെക്രട്ടേറിയറ്റ് വളയലിനെ കോണ്‍ഗ്രസ് കാണുന്നത്. കേരളത്തിലുടെനീളം ഇതിന്റെ അലയൊലികള്‍ ഉയരുക തന്നെ ചെയ്യും. പുനഃസംഘടന പൂര്‍ത്തിയാക്കുന്നതോടൊപ്പം ജനകീയവിഷയങ്ങള്‍ തുടര്‍ന്നും ഓരോന്നായി ഏറ്റെടുത്ത് പിണറായി സര്‍ക്കാരിനെതിരേ എല്ലാ മേഖലകളിലും പോര്‍മുഖങ്ങള്‍ തുറക്കുമെന്ന് സുധാകരന് പറഞ്ഞു.
kerala
പാലക്കാട് പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു
കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

പാലക്കാട് പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരിച്ചത്. കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
kerala
കനത്ത മഴ; എറണാകുളത്ത് 19 വീടുകള്‍ തകര്‍ന്ന് വീണു
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്.

കനത്ത മഴയിലും കാറ്റിലും എറണാകുളത്ത് 19 വീടുകള്‍ തകര്‍ന്ന് വീണു. ഇതുവരെ ജില്ലയിലെ 336 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. തൊടുപുഴ, മൂവാറ്റുപുഴ, പെരിയാര്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്. കോഴിക്കോട് പാറക്കടവ്, വാണിമേല്‍, മൊകേരി, നാദാപുരം ഭാഗങ്ങളിലും ഇന്ന് പുലര്‍ച്ചെ ചുഴലിക്കാറ്റ് വീശി. പ്രദേശത്തെ നിരവധി മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. താമരശ്ശേരി ചുരം നാലാം വളവില്‍ കാറ്റില്‍ മരം വീണു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ മുറിച്ചുമാറ്റി. ഒന്‍പതാം വളവിനു താഴെ വീതി കുറഞ്ഞ ഭാഗത്ത് റോഡിലേക്ക് പാറക്കല്ല് പതിച്ചതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്സ് എത്തി നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു.
kerala
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട്; എങ്ങുമെത്താതെ പുനരധിവാസം
. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772 കോടി രൂപയാണ് പുനരധിവാസത്തിനായി എത്തിയത്.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോഴും ദുരിതബാധിതരുടെ പുനരധിവാസം എങ്ങുമെത്താതെ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772 കോടി രൂപയാണ് പുനരധിവാസത്തിനായി എത്തിയത്. ദുരന്തത്തിന് ഒരു വര്‍ഷത്തിന് ശേഷവും വാടകവീടുകളില്‍ താമസം തുടരുകയാണ് ദുരന്ത ബാധിതര്‍. എന്നാല്‍ ടൗണ്‍ഷിപ്പില്‍ നിര്‍മാണം പൂര്‍ത്തിയത് ഒരു മാതൃകാവീട് മാത്രമാണ്.
ഒരു പ്രദേശമെന്നാകെ നാമമാത്രമായ മുണ്ടക്കൈ-ചൂരല്‍മവ ഉരുള്‍പൊട്ടലിന് ഒരു വര്‍ഷം തികയുന്നു. എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്താന്‍ കേരളക്കര ഒന്നടങ്കം ഒരുമിച്ചുനിന്നു. പിന്നാലെ, സര്‍ക്കാര്‍ എത്രയും വേഗം സ്ഥിരപുനരധിവാസം വാഗ്ദാനവും ചെയ്തു. എന്നാല്‍ പുനരധിവാസം ഇപ്പോഴും അകലെയാണ്. ദുരിതബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിനായി കല്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുത്ത് നിര്‍മാണം ആരംഭിച്ചിട്ടേയുള്ളൂ
-
india3 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴിടത്ത് യെല്ലോ, അടുത്ത അഞ്ച് ദിവസം മഴ കനക്കും
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
More3 days ago
റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു; 49 മരണം
-
kerala3 days ago
വി.എസിനെതിരെ അധിക്ഷേപ പരാമര്‍ശം; നടന് വിനായകനെതിരെ ഡി.ജി.പിക്ക് പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
-
kerala3 days ago
അടൂരില്‍ പിതാവിനെ നേരെ മകന്റെയും ഭാര്യയുടെയും ക്രൂരമര്‍ദനം