Connect with us

kerala

‘തട്ടിപ്പ് തുടര്‍ന്ന് കെടി ജലീല്‍’ സര്‍വീസ് ബുക്ക് തിരുത്തി പെന്‍ഷന്‍ വാങ്ങാന്‍ ശ്രമം

തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജിൽ ജോലി ചെയ്ത സമയത്തെ സർവീസ് ബുക്ക് തിരുത്തിക്കാനാണ് ശ്രമം

Published

on

ഭരണ സ്വാധീനമുപയോഗിച്ച് സർവീസ് ബുക്ക് തിരുത്തി പെൻഷൻ വാങ്ങാൻ കെ.ടി ജലീലിന്റെ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജിൽ ജോലി ചെയ്ത സമയത്തെ സർവീസ് ബുക്ക് തിരുത്തിക്കാനാണ് ശ്രമം. പി.എസ്.എം.ഒ കോളജിൽ പ്രൊഫ റായിരുന്ന കെ.ടി ജലീൽ 2021 മാർച്ച് 13-ന് രാജിവെച്ചിരുന്നു.

2024 ആഗസ്ത് 13-ന് പി.എഫിലെ ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും വാങ്ങി അക്കൗണ്ട് ക്ലോസ് ചെയ്യുകയും ചെയ്തു. സർക്കാർ ജീവനക്കാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന അക്കാലത്തെ നിയമപ്രകാരമായിരുന്നു രാജി. ജോലി രാജിവെച്ച് കൃത്യം ഒരു മാസം പിന്നിട്ടതോടെ നിയമന അഴിമതി കേസിൽ ലോകായുക്ത നടപടിയെ തുടർന്ന് ജലീലിന് മന്ത്രി സ്ഥാനവും രാജിവെക്കേണ്ടി വന്നു. ജലീലിന്റെ രാജി മാനേജർ സ്വീകരിച്ചിരുന്നു. ഇതോടെ പെൻഷനുൾപ്പെടെ ലഭിക്കാത്ത സാഹചര്യമായപ്പോഴാണ് രാജി തിരുത്താൻ ശ്രമം തുടങ്ങിയത്.

കോളജ് മാനേജർ എം.കെ ബാവക്ക് നേരിട്ടെത്തിയാണ് അന്ന് രാജി കൈമാറിയത്. വിദ്യഭ്യാസ വകുപ്പിന് നൽകിയ അപേക്ഷയിൽ പെൻഷൻ ലഭിക്കുന്നതിന് യോഗ്യമായ രീതിയിൽ സർവീസ് ബുക്ക് തിരുത്തി തരണമെന്നാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. സേവന ചട്ടങ്ങൾ പ്രകാരം, ഒരു അധ്യാപകൻ സ്വമേധയാ രാജിവെച്ച് അത് മാനേജ്‌മെന്റ് സ്വീകരിച്ചാൽ പെൻഷന് അർഹതയില്ല. സർവീസ് ബുക്കിൽ മാറ്റം വരുത്താൻ പ്രിൻസിപ്പലിനോ മറ്റോ അധികാരമില്ലാത്തതിനാൽ ജലീലിന്റെ കത്ത് കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് കൈമാറി. ഇതിനു പിന്നാലെയാണ് സർക്കാർ തലത്തിൽ സമ്മർദ്ദം ചെലുത്തി രേഖ തിരുത്താനുള്ള ശ്രമം തുടങ്ങിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

കീം: ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം

Published

on

തിരുവനന്തപുരം: ആയൂര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്മെന്റ് നടത്തുന്നു. നവംബര്‍ 10ന് ഉച്ചക്ക് 12.30 വരെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. വിശദ വിജ്ഞാപനം www.cee.kerala.gov.in ല്‍. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471-2332120, 2338487.

Continue Reading

kerala

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ തുടരുകയാണ് ശ്രീക്കുട്ടി.

Published

on

തിരുവനന്തപുരം: വര്‍ക്കലയില്‍ സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ തുടരുകയാണ് ശ്രീക്കുട്ടി. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറില്‍ ആക്സോണല്‍ ഇന്‍ജ്വറിയുണ്ടായെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. അതിനാല്‍ സാധാരണ നിലയിലേക്കെത്താന്‍ സമയം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ അബോധാവസ്ഥയില്‍ എത്രനാള്‍ തുടരുമെന്നും വ്യക്തമല്ല. അതേസമയം എല്ലുകള്‍ക്ക് വലിയ പൊട്ടലോ നെഞ്ചിലും വയറ്റിലും സാരമായ പ്രശ്‌നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അതേസമയം സഹയാത്രികന്‍ തള്ളിയിട്ട ശ്രീക്കുട്ടിയുടെ സുഹൃത്തിനെ രക്ഷിച്ചയാളെ പൊലീസ് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇയാള്‍ തന്നെയാണ് പ്രതിയായ സുരേഷിനെ കീഴ്‌പ്പെടുത്തുകയും പിന്നീട് റെയില്‍വെ പൊലീസിന് കൈമാറുകയും ചെയ്തത്. ഇയാളുടെ മൊഴി കേസില്‍ നിര്‍ണായകമാണ്.

പെണ്‍കുട്ടികളെ രക്ഷിച്ച ഇയാളുടെ ഫോട്ടോയും റെയില്‍വെ പൊലീസ് പുറത്ത് വിട്ടിരുന്നു. പെണ്‍കുട്ടികളെ അക്രമിക്കുന്നത് നേരിട്ട് കണ്ടയാള്‍ കൂടിയാണ് ഇയാളെന്നതും കേസില്‍ നിര്‍ണായകമാണ്.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡിലെ ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷണം ശക്തമാക്കി SIT

അറസ്റ്റിലായ തിരുവാഭരണം കമ്മീഷണര്‍ കെ.എസ് ബൈജുവിനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷണം ശക്തമാക്കി എസ്‌ഐടി. എ .പത്മകുമാറിനെയും എന്‍. വാസുവിനെയും വൈകാതെ ചോദ്യം ചെയ്‌തേക്കും. അറസ്റ്റിലായ തിരുവാഭരണം കമ്മീഷണര്‍ കെ.എസ് ബൈജുവിനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും.

സ്വര്‍ണം ചെമ്പാണെന്ന് രേഖപ്പെടുത്തിയതില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് ഉദ്യോഗര്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍.വാസുവും എ. പത്മകുമാറിനെയും ചോദ്യം ചെയ്യുക. അതേസമയം വാസുവിനെ പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ രേഖകളില്‍ ഒപ്പിടുക മാത്രമാണ് താന്‍ ചെയ്‌തെന്ന് വാസുവും മൊഴി നല്‍കിയിരുന്നു. ഈ മൊഴി അന്വേഷണസംഘം പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല.

ദേവസ്വം ബോര്‍ഡിലെ രേഖകളടക്കം അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്ത് വരികയാണ്. ഇന്ന് കോടതിയില്‍ ഹാജരാക്കുന്നകെ.എസ് ബൈജുവിനെയും വൈകാതെ കസ്റ്റഡിയില്‍ വാങ്ങും.

കട്ടിളപ്പാളി കേസില്‍ മുരാരി ബാബുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയും ഇന്ന് റാന്നി കോടതി പരിഗണിക്കും.

Continue Reading

Trending