Connect with us

kerala

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ഇ.ടി, പൊന്നാനിയില്‍ സമദാനി

തമിഴ്‌നാട്ടിലെ രാമനാഥ പുരത്തുനിന്ന് നവാസ് ഗനി മത്സരിക്കും.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ  പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശിഹാബ് ത​ങ്ങ​ൾ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസ്സമദ് സമദാനിയും മത്സരിക്കും. രാജ്യസഭാ സ്ഥാനാർഥിയെ പിന്നീട് തീരുമാനിക്കും. തമിഴ്‌നാട്ടിലെ രാമനാഥ പുരത്തുനിന്ന് നവാസ് ഗനി മത്സരിക്കും.

രാ​ജ്യ​സ​ഭ സീ​റ്റി​ൽ ആ​രാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക​യെ​ന്ന കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്നും സാ​ദി​ഖ​ലി ശിഹാബ് ത​ങ്ങ​ൾ അറിയിച്ചു.

kerala

എഡിജിപി എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശിപാര്‍ശ

ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു.

Published

on

എഡിജിപി എം.ആര്‍ അജിത് കുമാറിനെ വീണ്ടും വിശിഷ്ട സേവാ മെഡലിനായി സംസ്ഥാന സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്ത് ഡിജിപി. ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു.

നേരത്തെ, ഐബി റിപ്പോര്‍ട്ട് അജിത്കുമാറിന് എതിരായ സാഹചര്യത്തില്‍ രാഷ്ട്രപതിയുടെ മെഡലിനായി സംസ്ഥാനം സമര്‍പ്പിച്ച ശിപാര്‍ശ നാല് പ്രാവശ്യം കേന്ദ്രം തള്ളിയിരുന്നു. അജിത് കുമാര്‍ ഡിജിപി സ്ഥാനകയറ്റത്തിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് വീണ്ടും ശുപാര്‍ശ. അജിത്കുമാറിന് ഇതുവരെ രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചിട്ടില്ല. ഇത് കിട്ടുന്നതിനായാണ് ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

ഈ പശ്ചാതലത്തിലാണ് വിശിഷ്ട സേവനത്തിനുള്ള ഡിജിപിയുടെ ശിപാര്‍ശ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ലഭിച്ചത്. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് നല്‍കുന്നതാണ് വിശിഷ്ട സേവാ മെഡല്‍. അതേസമയം, കേന്ദ്രത്തിന് ശിപാര്‍ശ സമര്‍പ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Continue Reading

kerala

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും; പ്രവേശനോത്സവം ആലപ്പുഴയില്‍

സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് യൂണിഫോമും അരിയും വിതരണം ചെയ്യും.

Published

on

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ രണ്ടിന് ആലപ്പുഴയില്‍ നടക്കുമെന്നും അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് യൂണിഫോമും അരിയും വിതരണം ചെയ്യും. മെയ് 10നകം പാഠപുസ്തകം വിതരണം പൂര്‍ത്തിയാക്കും.

Continue Reading

kerala

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് പങ്കില്ലെന്ന് പൊലീസ്

കേസില്‍ ഈ മാസം അവസാനം കുറ്റപത്രം സമര്‍പ്പിക്കും.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് കേസില്‍ പങ്കില്ലെന്ന് പൊലീസ് . അന്വേഷണത്തില്‍ രക്ഷിതാക്കള്‍ക്ക് പങ്കുള്ളതായി കണ്ടെത്താനായില്ല. കേസില്‍ ഈ മാസം അവസാനം കുറ്റപത്രം സമര്‍പ്പിക്കും.

ആറ് സഹപാഠികളാണ് കേസില്‍ കുറ്റാരോപിതരായിട്ടുള്ളത്. പ്രതികളെല്ലാവരും പ്രായപൂര്‍ത്തിയാകത്തവരായതിനാല്‍ കോഴിക്കോട് വെള്ളിമാടുക്കുന്നിലെ ജുവനൈല്‍ ഹോമിലാണ് വിദ്യാര്‍ഥികളുളളത്. ഇവര്‍ക്ക് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും നേരത്തെ ജാമ്യം തള്ളിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു ഷഹബാസിനെ താമരശ്ശേരി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. എളേറ്റില്‍ വട്ടോളി എം.ജി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഷഹബാസ്. കരാട്ടെയില്‍ ഉപയോഗിക്കുന്ന നഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരിക്കേറ്റതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

Continue Reading

Trending