Connect with us

kerala

കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ പാമ്പ്, കടിയേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് മരിച്ചത്.

Published

on

അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്ബിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം പാകം ചെയ്യാൻ പുറമെനിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് പോവുകയായിരുന്നു നസീമ. വാതില്‍ക്കല്‍ കാലുതുടയ്ക്കാനിട്ട തുണിയ്ക്കടിയില്‍ പാമ്പുണ്ടെന്ന് അറിയാതെ കാല്‍ തുടയ്ക്കവെയാണ് പാമ്പ് കടിയേറ്റത്.

ഉടൻതന്നെ കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിച്ചു.

kerala

ജില്ലയിലെ മുഴുവന്‍ ആളുകളും മാസ്‌ക് ധരിക്കണം; പാലക്കാട് നിപ ബാധിതന്‍ മരിച്ച സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍

Published

on

പാലക്കാട്: മണ്ണാർക്കാട് കുമരം പുത്തുർ സ്വദേശിയായ വയോധികൻ നിപ്പ ബാധിച്ച് മരിച്ച സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ മുഴുവൻ ആളുകളും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടർ. നാലോളം ആശുപത്രികളിൽ സന്ദർശനം നടത്തിയ 57കാരന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.

കഴിഞ്ഞ ആറാം തീയതി രാവിലെയാണ് വയോധികന് ലക്ഷണങ്ങൾ ആരംഭിച്ചത്. തുടർന്ന് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും, താലൂക്ക് ആശുപത്രിയിലും സന്ദർശനം നടത്തി. എട്ടാം തീയതി രാവിലെ 9.30 മുതൽ ഒരു മണി വരെ വട്ടമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി. പതിനൊന്നാം തീയതിയോടെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 12ന് വൈകീട്ടോടെ മരണം സംഭവിച്ചു. ലക്ഷണങ്ങൾ കാണിച്ചതിനു ശേഷം 57കാരൻ പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ലെന്നും കോൺടാക്ട് ലിസ്റ്റിലുള്ള ഒരു ബന്ധുവിനെയും ആരോഗ്യപ്രവർത്തകയേയും പനിയെ തുടർന്ന് പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു.

നിലവിൽ മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഭാര്യയും മക്കളും പേരക്കുട്ടികളും ഉൾപ്പെടെ 46 പേരാണുള്ളത്. പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താത്കാലികമായി അടച്ചിട്ടുണ്ട്. ജൂലൈ 12നാണ് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലീരി സ്വദേശിയായ 58കാരന്‍ നിപ ബാധിച്ച് മരിച്ചത്.

വീണ്ടും നിപ മരണം സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവജാഗ്രതയിലാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Continue Reading

Health

സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ മുടങ്ങും; സ്റ്റെന്റ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത് 158 കോടി

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മാത്രം 34 കോടി രൂപ നൽകാനുണ്ട്

Published

on

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങാൻ സാധ്യത. ശസ്ത്രക്രിയക്ക് ആവശ്യമായ സ്റ്റെന്റ് സ്റ്റെന്റ് വാങ്ങിയതിൽ കോടികളുടെ കുടിശ്ശിക വന്നതോടെയാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. 158 കോടി രൂപയാണ് സ്റ്റെന്റ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. ഇത് ലഭിക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് മെഡിക്കൽ ഇംപ്ലാന്റ് വിതരണക്കാർ പറയുന്നു.

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലും ജില്ലാ ജനറൽ ആശുപത്രികളിലും ഹൃദയ ശസ്ത്രക്രിയക്ക് സ്റ്റന്റ് വാങ്ങിയതിലാണ് കോടികളുടെ കുടിശ്ശികയായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മാത്രം 34 കോടി രൂപ നൽകാനുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 29 കോടി രൂപ കുടിശ്ശികയുണ്ട്. ഇങ്ങനെ 21 സർക്കാർ ആശുപത്രികളിൽ നിന്നാണ് 158 കോടിയിലധികം രൂപ വിതരണകാർക്ക് ലഭിക്കാനുള്ളത് .ഭീമമായ തുക കുടിശിക വന്നതോടെ സ്റ്റെന്റ് വിതരണം തുടരാൻ പറ്റാത്ത സാഹചര്യത്തിലാണ് മെഡിക്കൽ ഇംപ്ലാന്റ് വിതരണക്കാർ. ഇതോടെ സാധാരണക്കാർ ആശ്രയിക്കുന്ന സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയകൾ അനിശ്ചിതത്വത്തിലായേക്കും.

Continue Reading

kerala

താത്കാലിക വിസി നിയമനം: ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി തള്ളി, വിസിമാര്‍ പുറത്തേക്ക്

ഇതോടെ ഡിജിറ്റല്‍ സര്‍വകലാശാല താത്ക്കാലിക വിസി ഡോ. സിസ തോമസ്, സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസി ഡോ. കെ ശിവപ്രസാദ് എന്നിവര്‍ പുറത്താകും

Published

on

തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി. താത്ക്കാലിക വിസിമാരുടെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇതോടെ ഡിജിറ്റല്‍ സര്‍വകലാശാല താത്ക്കാലിക വിസി ഡോ. സിസ തോമസ്, സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസി ഡോ. കെ ശിവപ്രസാദ് എന്നിവര്‍ പുറത്താകും.

താത്ക്കാലിക വിസിമാരുടെ നിയമനം ആറ് മാസത്തില്‍ കൂടുതല്‍ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിസി നിയമനം നീളുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കും. സ്ഥിര വിസി നിയമനത്തില്‍ കാലതാമസം പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിസി നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്ന് വേണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെയായിരുന്നു ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ച ഡിവിഷന്‍ ബെഞ്ച് ഗവര്‍ണറുടെ അപ്പീല്‍ തള്ളി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി വി ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.

Continue Reading

Trending