crime
പൊലീസ് ഉദ്യോഗസ്ഥന് സി.പി.എം നേതാവിന്റെ ഭീഷണി
ആളൊഴിഞ്ഞ സ്ഥലത്തു കണ്ട യുവാക്കളെയും പെണ്‍കുട്ടികളെയും വിവരങ്ങള്‍ അന്വേഷിച്ച ശേഷം തിരിച്ചയച്ചതു സംബന്ധിച്ചാണു നേതാവും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണം
പൊലീസ് ഉദ്യോഗസ്ഥനെ സി.പി.എം ലോക്കല്‍ സെക്രട്ടറി ഫോണിലൂടെ അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്ത്. ആളൊഴിഞ്ഞ സ്ഥലത്തു കണ്ട യുവാക്കളെയും പെണ്‍കുട്ടികളെയും വിവരങ്ങള്‍ അന്വേഷിച്ച ശേഷം തിരിച്ചയച്ചതു സംബന്ധിച്ചാണു നേതാവും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണം. ഒരു മാസം മുമ്പുണ്ടായ സംഭവത്തിന്റെ ശബ്ദരേഖ ഇപ്പോഴാണു പുറത്തായത്. കഞ്ഞിക്കുഴി സി.പി.എം ലോക്കല്‍ സെക്രട്ടറി ഹെബിന്‍ ദാസും നര്‍കോട്ടിക് സെല്ലിലെ ഗ്രേഡ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ.എസ്.ഷൈനും തമ്മില്‍ സംസാരിക്കുന്നതാണ് ശബ്ദരേഖയിലുള്ളത്. ഇരുവരും തമ്മില്‍ നടക്കുന്ന സൗമ്യമായ സംഭാഷണത്തിനിടെ നേതാവ് പെട്ടെന്നു പ്രകോപിതനായി അസഭ്യം വിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ശബ്ദരേഖയിലുണ്ട്.
ഹെബിന്‍ ദാസിന്റെ ബന്ധുവായ യുവാവും ആളൊഴിഞ്ഞ സ്ഥലത്തുണ്ടായിരുന്നുവെന്നു സംഭാഷണത്തില്‍ വ്യക്തമാണ്. ഈ യുവാവിനെ ഒഴിവാക്കി വിടണമെന്നാണ് ആവശ്യം. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതു സംബന്ധിച്ചു ചോദിച്ചപ്പോള്‍ എസ്.ഐയാണു വാങ്ങിവച്ചതെന്നു പൊലീസ് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കി. തുടര്‍ന്നാണ് അസഭ്യവും ഭീഷണിയും. ആവശ്യമില്ലാത്ത പരിപാടി വേണ്ട എന്ന മുന്നറിയിപ്പുമുണ്ട്.
‘ഞാനിപ്പോള്‍ സ്ഥലത്തില്ല. നാളെ വന്നു കഴിഞ്ഞാല്‍ ഞാന്‍ അവന്‍മാരെ ഊരും. അത് ഉറപ്പാ. അതു വേറെ കാര്യം. ഞാന്‍ സാറിനെ വിളിക്കാന്‍ കാര്യം അതാണ്. അവനെ ഊര്. എന്നിട്ട് ബാക്കി എന്താന്നുവച്ചാ ചെയ്യ്. അവന്റെ മൊബൈല്‍ മേടിച്ചുവച്ചെന്ന് പറഞ്ഞു. എസ.്‌ഐ അല്ല, ആരായാലും ഞാന്‍ അങ്ങോട്ടു വന്നാല്‍ കൈകാര്യം ചെയ്യും. അതു വേറെ കാര്യം. സാറെ, ആവശ്യമില്ലാത്ത പരിപാടി എടുക്കേണ്ട കേട്ടോ. അതു ഞാന്‍ ആദ്യമേ പറയുകയാണ്. സര്‍ അറിഞ്ഞിട്ട് നമ്മുടെയടുക്കല്‍ ആ പണി കാണിക്കരുത്. സാറൊന്നും പറയേണ്ട. അതു ശരിയായില്ല.’ – ശബ്ദരേഖയില്‍ ഹെബിന്‍ ദാസ് പറയുന്നു.
കഞ്ഞിക്കുഴി ബ്ലോക്ക് ജംക്ഷനു കിഴക്കുള്ള പാടത്തിനു നടുവില്‍ കാടുപിടിച്ച സ്ഥലത്തു വിദ്യാര്‍ഥികള്‍ സംഘം ചേരുന്നതായി പൊലീസിനു വിവരം കിട്ടിയിരുന്നു. ഇതനുസരിച്ചാണ് പോയതെന്നും അപ്പോള്‍ അവിടെ ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്. കുട്ടികളെ പറഞ്ഞു വിട്ടെങ്കിലും യുവാക്കള്‍ പലതവണ തിരിച്ചെത്തി പൊലീസിനോടു മോശമായി പെരുമാറി. തുടര്‍ന്നാണു മാരാരിക്കുളം എസ്‌ഐയെ അറിയിച്ചതെന്നും ഫോണ്‍ സംഭാഷണത്തിലുണ്ട്.
ഇതെല്ലാം വിശദീകരിച്ച ശേഷവും നേതാവ് അസഭ്യം പറഞ്ഞതും ഭീഷണിപ്പെടുത്തിയതും മേലുദ്യോഗസ്ഥരെ ഇദ്ദേഹം അറിയിച്ചു. ഇപ്പോള്‍ ശബ്ദരേഖ വ്യാപകമായി പ്രചരിച്ചതോടെയാണ് എല്ലാവരും സംഭവം അറിയുന്നത്.
crime
ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയിൽ
പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്
കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി പിടിയിൽ. മുണ്ടക്കൽ സ്വദേശി ഷിനു സ്വാമിയാണ് പിടിയിലായത്. പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
പൂജയുടെ മറവിൽ തന്നെയും പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാൽ ആയുസ് കൂടുമെന്ന് ഇയാൾ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.
ആഭിചാരക്രിയകൾ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയിൽ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയിൽ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമി റിമാൻഡിൽ ആണ്.
crime
കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ
ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്‌ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.
മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്‌ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.
നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.
crime
കണ്ണൂർ റെയില്‍വേ സ്‌റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; പ്രതി പിടിയിൽ
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.
-
world1 day agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
kerala1 day ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
Health1 day agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
Cricket1 day agoരാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
-
india2 days agoനൈജീരിയയിലെ സ്കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി
-
Sports2 days agoആഫ്രിക്കൻ നേഷൻസ് കപ്പിന് മുമ്പ് താരങ്ങൾ ക്ലബ്ബിനൊപ്പം വേണമെന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ്
-
india2 days agoജമ്മുകശ്മീരില്‍ മലയാളി സൈനികന് വീരമൃത്യു

