Connect with us

crime

അബുദാബിയില്‍ പരസ്യമായി മദ്യപിച്ച മലയാളികള്‍ പിടിയില്‍

ഇന്നലെ മുസഫ ഷാബിയ 12ല്‍ നടന്ന പരിശോധനയില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Published

on

പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചതിന് മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ വിദേശികള്‍ അറസ്റ്റിലായി. ഇത്തരം പ്രവണതകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കി. ലേബര്‍ ക്യാംപ്, ബാച്ച്ലേഴ്‌സ് താമസ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന.

ഇന്നലെ മുസഫ ഷാബിയ 12ല്‍ നടന്ന പരിശോധനയില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താമസസ്ഥലങ്ങള്‍ക്ക് സമീപം തുറസ്സായ സ്ഥലങ്ങളില്‍ മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്. പ്രതികളെ പ്രോസിക്യൂഷന് കൈമാറി. കോടതി വിധി അനുസരിച്ച് തടവോ പിഴയോ രണ്ടും ചേര്‍ത്തോ ശിക്ഷ ലഭിക്കും. വ്യക്തിഗത ആവശ്യത്തിനു മദ്യം വാങ്ങാന്‍ യു.എ.ഇയില്‍ അനുമതിയുണ്ട്.

താമസസ്ഥലത്തോ അംഗീകൃത ഹോട്ടലിലോ ടൂറിസം കേന്ദ്രങ്ങളിലോ മദ്യപിക്കാം. തുറസ്സായ സ്ഥലങ്ങളില്‍ മദ്യപിക്കരുതെന്നാണ് നിയമം. വ്യക്തികള്‍ മദ്യം വില്‍ക്കുന്നതും ശേഖരിക്കുന്നതും നിയമലംഘനമാണ്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ തടവിനു പുറമെ 50,000 ദിര്‍ഹം (11.31 ലക്ഷം രൂപ) വരെ പിഴയും ലഭിക്കാം. ചില കേസുകളില്‍ നാടുകടത്തലുമുണ്ടാകും. ഷാര്‍ജ എമിറേറ്റില്‍ മദ്യം വാങ്ങാനോ വില്‍ക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നാണ് നിയമം.

 

crime

ചെെന്നെയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ കവര്‍ന്നു

ചെെന്നെയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു

Published

on

ചെന്നൈ:മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു.ഡോക്ട്‌റായ ശിവന്‍ നായറും ഭാര്യ പ്രസന്നകുമാരിയുമാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.രോഗികളെന്ന വ്യാജേന വീട്ടില്‍ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കള്‍ ആക്രമണം നടത്തിയത്.വീട്ടില്‍ നിന്ന് അസാധാരണ ബഹളം കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ അറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇരുവരെയും ആക്രമിച്ച് സ്വര്‍ണവുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.

 

Continue Reading

crime

പാർട്ടി ഓഫീസില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം അറസ്റ്റില്‍

തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Published

on

സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തിയതിന് സി.പി.എം പ്രവര്‍ത്തകനെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെയാണ് (38) കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിങ്ങപുരത്ത് സി.പി.എം ഓഫീസിനുള്ളില്‍ ആളില്ലാത്ത സമയം ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി.

 

 

Continue Reading

crime

തിരുവനന്തപുരത്ത് ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ സംഘര്‍ഷം; 4 പേര്‍ക്ക് കുത്തേറ്റു, 3 പേര്‍ കസ്റ്റഡിയില്‍

പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

Published

on

ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റു. ഇന്നലെ രാത്രി കഴക്കൂട്ടത്തെ ബാര്‍ റെസ്റ്റോറന്‍റിലാണ് സംഭവം.

അക്രമ സംഭവത്തില്‍ മൂന്നുപേരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുക്കുറിച്ച്‌ കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്ബുലിപ്പാട് ജിനോ (36), കല്ലമ്ബലം ഞാറയില്‍ കോളം കരിമ്ബുവിള വീട്ടില്‍ അനസ് (22) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

കുത്തേറ്റ് പരിക്കേറ്റ ഷാലുവിന് ശ്വാസകോശത്തിലും, സൂരജിന് കരളിനും ആണ് പരിക്ക്. പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. മറ്റു രണ്ടു പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാലുവും സൂരജും അപകട നില തരണം ചെയ്തെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മദ്യലഹിയിലുണ്ടായ തര്‍ക്കമാണോ സംഘര്‍ഷത്തിന് കാരണമായതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending