kerala

റിയാസ് മൗലവി വധക്കേസ്; പ്രതികളെ വെറുതെ വിട്ട വിധി നിരാശജനകം; പി.എം.എ സലാം

By webdesk13

March 30, 2024

റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധി നിരാശജനകമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു. യാതൊരു പ്രകോപനവുമില്ലാതെ പള്ളിയില്‍ ഉറങ്ങി കിടന്ന ഒരു സാധുവായ മനുഷ്യനെ സംഘം ചേര്‍ന്ന് സംഘപരിവാര്‍ കാപാലികര്‍ കൊലപ്പെടുത്തുകയായിരുന്നു.

പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ച വീഴ്ചയാണ് കേസിനു ഈ ഗതി വരാനുള്ള കാരണം.ഇത്തരം ഒരു വിധിയിലേക്ക് നയിച്ച സാഹചര്യം വിലയിരുത്തപ്പെടണം.അപ്പീല്‍ പോയി കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം. നീതിപീഠത്തിലാണ് പ്രതീക്ഷ. നീതി നടപ്പാക്കണം. – അദ്ദേഹം പറഞ്ഞു.