Connect with us

kerala

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലക്ഷ്യമിട്ട് ഗ്രൈന്‍ഡര്‍ വഴി ലൈംഗിക ചൂഷണം

കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഇത്തരം സംഘങ്ങളുടെ ശക്തമായ ഇടപെടല്‍ കാണുന്നത്.

Published

on

കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വലിയൊരു ലൈംഗിക ചൂഷണ മാഫിയ കേരളത്തിലെ വിവിധ ജില്ലകളില്‍ സജീവമാണെന്ന വിവരം പുറത്തുവന്നു. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഇത്തരം സംഘങ്ങളുടെ ശക്തമായ ഇടപെടല്‍ കാണുന്നത്.

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇരകളെ കണ്ടെത്തുന്നതും കുടുക്കുന്നതും. പ്രത്യേകിച്ച് ഗ്രൈന്‍ഡര്‍ ഡേറ്റിംഗ് ആപ്പിലൂടെയാണ് കുട്ടികളുമായി ബന്ധപ്പെടുന്നത്. ആദ്യം സൗഹൃദം സ്ഥാപിച്ച് പിന്നീട് പ്രകൃതിവിരുദ്ധ ബന്ധത്തിന് നിര്‍ബന്ധിപ്പിക്കുകയും, വഴങ്ങാത്തവര്‍ക്ക് പണം വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന രീതിയാണ് ഇവരുടെത്.

ചൂഷണത്തിന് ഇരയായാല്‍ കുട്ടികളെ ലൈംഗികബന്ധത്തിനൊപ്പം ലഹരിവില്‍പ്പനയ്ക്കുള്ള കാരിയറായി പോലും ഉപയോഗിക്കുന്നുവെന്നതാണ് ഏറ്റവും ഭീതിജനകം.

ചെറിയ ആണ്‍കുട്ടികളെ ലൈംഗികആവശ്യത്തിനായി തേടുന്നയാളും ഇരയും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഇപ്പോള്‍ പുറത്തായിട്ടുണ്ട് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കുട്ടി പറയുന്നതും തനിക്ക് പ്രായപൂര്‍ത്തിയാകാത്തവരെയാണ് തനിക്കിഷ്ടമെന്ന് ഇരയെ തേടുന്നയാള്‍ പറയുന്നു, ആയിരം രൂപ ഇപ്പോള്‍ തരാമെന്നും ആവശ്യമുള്ളപ്പോഴെല്ലാം ഗൂഗിള്‍ പേ വഴി പണമയക്കാമെന്നും ഇയാള്‍ കുട്ടിയോട് പറയുന്നു.

kerala

എസ്.ഐ.ആർ ബൂത്ത്‌ തലത്തിൽ യൂത്ത് വിജിലൻ്റ് ടീമിനെ സജ്ജമാക്കാൻ യൂത്ത് ലീഗ്

ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കാനും വോട്ടർമാർക്ക് സഹായം നൽകുന്നതിനുമായി വാർഡ് / ശാഖ / യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ യൂത്ത് വിജിലൻ്റ് ടീം രൂപീകരിക്കാൻ മുസ്‌ലിം യുത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.

Published

on

കോഴിക്കോട് : ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്.ഐ. ആർ) നടപടികൾ ജനങ്ങൾക്കിടയിൽ വലിയ ആശങ്ക നില നിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കാനും വോട്ടർമാർക്ക് സഹായം നൽകുന്നതിനുമായി വാർഡ് / ശാഖ / യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ യൂത്ത് വിജിലൻ്റ് ടീം രൂപീകരിക്കാൻ മുസ്‌ലിം യുത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ഓരോ ബൂത്തിലും രണ്ട് വീതം ആളുകയാണ് ഇതിനായി നിയോഗിക്കുക. മുഴുവൻ വോട്ടർമാരുടെയും പേര് ലിസ്റ്റിൽ വരുത്തുന്നതിനാവശ്യമായ പരിശീലനം പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ യൂത്ത് വിജിലൻ്റ് ടീമിന് നൽകും. ഓരോ വാർഡിലും ആവശ്യമായ ഇടപെടലുകൾ നടത്താൻ യൂത്ത് ലീഗ് കമ്മറ്റികൾ നേതൃത്വം നൽകുകയും ചെയ്യും.

ആസന്നമായ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ മികച്ച വിജയം ഉറപ്പ് വരുത്തുന്നതിന് മുഴുവന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും കര്‍മ്മ രംഗത്തിറങ്ങാന്നും യോഗം അഭ്യര്‍ത്ഥിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും ട്രഷറര്‍ പി. ഇസ്മായില്‍ നന്ദിയും പറഞ്ഞു. ഫൈസല്‍ ബാഫഖി തങ്ങള്‍, ടി.പി.എം ജിഷാന്‍, അഡ്വ. ഷിബു മീരാന്‍ പ്രസംഗിച്ചു.

അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, സി.എച്ച് ഫസല്‍, ടി. മൊയ്തീന്‍ കോയ, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, പി.എ സലീം, ഷാഫി കാട്ടില്‍, ഷിബി കാസിം, ടി.ഡി കബീര്‍, സി. ജാഫര്‍ സാദിഖ്, എ. സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, കുരിക്കള്‍ മുനീര്‍, കെ.എം ഖലീല്‍, കെ.എം ഫവാസ്, ശരീഫ് സാഗര്‍, ഷബീര്‍ ഷാജഹാന്‍, പി.വി അഹമ്മദ് സാജു ചര്‍ച്ചയില്‍ പങ്കെടുത്തു

Continue Reading

kerala

കോഴിക്കോട് അക്യുപങ്ചര്‍ ക്യാമ്പ് സംഘാടകര്‍ക്കെതിരെ ആക്രമണം

നേരത്തെ അക്യുപങ്ചര്‍ ചികിത്സക്ക് പിന്നാലെ കുറ്റിയാടിയില്‍ യുവതി മരിച്ചിരുന്നു.

Published

on

കോഴിക്കോട് അക്യുപങ്ചര്‍ ക്യാമ്പ് സംഘാടകര്‍ക്കെതിരെ ആക്രമണം. ആക്രമണത്തില്‍ സംഘാടകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുറ്റിയാടിയില്‍ അക്യുഷ് അക്യുപങ്ചര്‍ എന്ന സ്ഥാപനം നടത്തിയ ക്യാമ്പിലേക്കാണ് പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയത്. നേരത്തെ അക്യുപങ്ചര്‍ ചികിത്സക്ക് പിന്നാലെ കുറ്റിയാടിയില്‍ യുവതി മരിച്ചിരുന്നു.

നേരത്തെ അക്യുപങ്ചര്‍ ചികിത്സയെ തുടര്‍ന്ന് മരിച്ച യുവതിയുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. ഇന്ന് രാവിലെ 9 മണിക്കാണ് അക്യുഷ് അക്യുപങ്ചര്‍ എന്ന സ്ഥാപനം കുറ്റിയാടിയില്‍ ഒരു ക്യാമ്പ് സംഘടിപ്പിച്ചത്. ഈ ക്യാമ്പിലേക്ക് 11:30ഓടെ നാട്ടുകാര്‍ എത്തിച്ചേരുകയായിരുന്നു. അക്യുപങ്ചര്‍ ചികിത്സ മൂലമാണ് യുവതി മരിച്ചതെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.

ക്യാമ്പ് സംഘടിപ്പിച്ച ഫെമിന എന്ന യുവതിക്കാണ് ഈ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കൈയ്ക്കും മുഖത്തിനും പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുറ്റിയാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യം

ഈ മാസം 15ന് ചോദ്യം ചെയ്യലിനായി പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും യുവതിക്കെതിരായ വീഡിയോ ഏഴു ദിവസത്തിനകം ഡിലീറ്റ് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

Published

on

സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബര്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യം. അന്വേഷണം നടത്താനും കേസിന്റെ വിചാരണയ്ക്കുമായി പ്രതി കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീ. സെഷന്‍സ് കോടതി ജഡ്ജി വി.പി.എം സുരേഷ് ബാബു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അഞ്ച് ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം. സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്‌തെന്ന യുവതിയുടെ പരാതിയിലാണ് കേസ്.

ഈ മാസം 15ന് ചോദ്യം ചെയ്യലിനായി പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും യുവതിക്കെതിരായ വീഡിയോ ഏഴു ദിവസത്തിനകം ഡിലീറ്റ് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

ഇനി പരാതിക്കാരിയെ സംബന്ധിച്ചോ കേസിനെക്കുറിച്ചോ യാതൊരു പരാമര്‍ശങ്ങളും നടത്തരുതെന്നും കോടതി നിര്‍ദേശമുണ്ട്. അറസ്റ്റ് ചെയ്താല്‍, ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയയ്ക്കണം. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കപ്പെടും എന്നും കോടതി അറിയിച്ചു.

തന്റെ ഫോട്ടോ സഹിതം വീഡിയോ പങ്കുവച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്. വീഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്യപ്പെട്ട അശ്ലീല കമന്റുകള്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

Continue Reading

Trending